പശ്ചിമബംഗാളില്‍ കനത്തമഴ തുടരുന്നുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 17 കടന്നു

പശ്ചിമബംഗാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 17 പേര്‍ മരിച്ചു. ഡാര്‍ജിലിംഗില്‍ നിരവധിയാളുകളെ കാണാതായിട്ടുണ്ട്. പ്രദേശത്ത് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ അയല്‍സംസ്ഥാനമായ സിക്കിമിലേക്കുമുളള ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മോദി എക്‌സില്‍ കുറിച്ചു.
സര്‍സാലിയിലും ജാസ്ബിര്‍ഗാവില്‍ നാലുപേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേച്ചിയിലെ ധാര്‍ ഗാവില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയും വ്യാപക നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയും ഡാര്‍ജിലിംഗില്‍ നിലനില്‍ക്കുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനും പുരോഗമിക്കുകയാണ്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയതായാണ് വിവരം. കനത്തമഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മിറിക് മേഖലയില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ഒമ്പത് മരണങ്ങള്‍ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha