ഓണം ബമ്പര്‍ ഭാഗ്യശാലി നെട്ടൂര്‍ സ്വദേശിനി

ഓണം ബമ്പര്‍ ഭാഗ്യശാലി നെട്ടൂര്‍ സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലി അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്നും മാദ്ധ്യമങ്ങളെ കാണാന്‍ താത്പര്യമില്ലെന്നും അറിയിച്ചതായാണ് വിവരം. ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. മകളുടെ വീട്ടിലേക്ക് മാറിയതാകാമെന്നാണ് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞത്.
പതിവായ് ടിക്കറ്റ് എടുക്കുന്ന ആളല്ല അവര്‍. ഓണം ബമ്പര്‍ ആയതുകൊണ്ടാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ അവര്‍ ടിക്കറ്റുമായ് കടയില്‍ വന്നിരുന്നു. തിരക്കും ബഹളവും കണ്ട് തിരികെ പോയതാകാമെന്നും ലതീഷ് പറഞ്ഞു. ഠഒ 577825 എന്ന നമ്പറിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടിയില്‍ പത്ത് ശതമാനമാണ് ഏജന്റ് ലതീഷിന് ലഭിക്കുക. കഴിഞ്ഞ 30 വര്‍ഷമായി ലോട്ടറി കച്ചവടം ചെയ്യുന്ന തനിക്ക് ലഭിച്ച മഹാഭാഗ്യമാണിത്. മലയാളികളാണ് തന്റെ കൂടുതല്‍ കസ്റ്റമറര്‍മാരെന്നും ഇടയ്ക്ക് ഹിന്ദിക്കാര്‍ ടിക്കറ്റ് എടുക്കാറുണ്ടെന്നും ലതീഷ് പറഞ്ഞു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്.
https://www.facebook.com/Malayalivartha