ജി. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.എ. ബേബി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്‍ നടത്തിയ പ്രഖ്യാപനം പുനരാലോചിക്കുന്നതാണ് സുധാകരനും പാര്‍ട്ടിക്കും നല്ലതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. അതോടൊപ്പം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലുള്ള സംസാരം ആണെന്നും എം.എ. ബേബി പറഞ്ഞു.
പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിക്കാരില്‍നിന്നും നേരിട്ട അവഗണന, ബ്രാഞ്ചില്‍പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം തുടങ്ങിയ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വതന്ത്രനായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ജി സുധാകരന്‍ പറഞ്ഞത്. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും ആരെങ്കിലും പിന്തുണ വാഗ്ദാനം ചെയ്താല്‍ പിന്തുണയുടെ സ്വഭാവം നോക്കി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . ഇതിനെതിരെയാണ് എം.എ. ബേബി സംസാരിച്ചത്.
https://www.facebook.com/Malayalivartha























