കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

കെ സുധാകരനെ അനുനയിപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്താനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകള്‍ക്കിടെ പിണങ്ങിയാണ് സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്.
എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ലെന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍, സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാനായി നേരത്തേ തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. സുധാകരന്‍ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും അദ്ദേഹം പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുധാകരനെ രാഹുല്‍ ഗാന്ധി നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നത്.
കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയപ്പോള്‍ സുധാകരന്‍ ചില ആവശ്യങ്ങള്‍ ഹൈക്കമാന്‍ഡിന് മുമ്പില്‍ വച്ചിരുന്നുവെന്നാണ് വിവരം. ഇത് അംഗീകരിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയതായും സൂചനയുണ്ട്. ഇതില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha























