Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..


ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...

112 കോടി രൂപയുടെ ക്രമക്കേട് ; മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

24 MAY 2026 09:07 AM IST
മലയാളി വാര്‍ത്ത

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്ന പരാതിയിൽ മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ.

30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയെന്നും പദ്ധതി ലാഭത്തിന്‍റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജൻസിക്ക് ലഭിക്കുന്ന രീതിയിലാണ് കരാർ ഉണ്ടാക്കിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റ് ആറാം നാളാണ് റോഷിക്കെതിരായ അന്വേഷണത്തിന് ഉത്തരവിട്ടത്.

ടെൻഡർ വിളിച്ചതിന് ശേഷം രൂപീകരിച്ച ഒരു 'കടലാസ് കമ്പനി'ക്കാണ് കരാർ നൽകിയതതെന്നും ഈ കമ്പനി മാത്രമാണ് ടെൻഡറിൽ പങ്കെടുത്തതെങ്കിലും റീ-ടെൻഡർ വിളിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ മറ്റ് പല ജലാശയ ടൂറിസം പദ്ധതികളുടെയും കരാർ ഇതേ കമ്പനിക്ക് തന്നെയാണ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് മുൻ മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയുടെ കരാർ നടപടികൾ പൂർണ്ണമായും സുതാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ പത്രമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി തവണ പരസ്യം നൽകി ടെണ്ടർ വിളിച്ചിരുന്നതായും, എന്നാൽ ഒരു കമ്പനി മാത്രമാണ് മുന്നോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നയപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും മുൻ മന്ത്രി പറയുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടമായി പരാതിക്കാരനായ ബേബി ജോസഫിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ച ശേഷം, ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുൻ മന്ത്രിയെയും ഉദ്യോഗസ്ഥരെയും പ്രതി ചേർക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് വിജിലൻസ് കടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിക്ക്‌ ഇന്ന്‌ 81 -ാംപിറന്നാള്‍.  (6 minutes ago)

ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു  (27 minutes ago)

അക്രമിയുടെ വിവരങ്ങൾ പുറത്ത്  (45 minutes ago)

112 കോടി രൂപയുടെ ക്രമക്കേട് ; മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം  (45 minutes ago)

ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്ത  (50 minutes ago)

അവധി ദിവസത്തിൽ വിഡിഎസിന്റെ നിർണായക നീക്കം ; ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി ചുമതലയേൽക്കും  (1 hour ago)

കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്  (10 hours ago)

ഐസൊലേഷൻ വാർഡുകൾ കൊച്ചിയിലും  (10 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു  (11 hours ago)

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (11 hours ago)

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ  (11 hours ago)

അന്‍സിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍  (11 hours ago)

കേരള ഹൗസിനു മുന്നിൽ അഡ്വക്കേറ്റ് ദീപ കസറി... സംഭവിച്ചത് ഇത്...  (11 hours ago)

റിമോട്ട് താടാ....നിന്നെ ഞാൻ കാണിച്ച് തരാം..! തട്ടിൻപുറത്ത് കയറിയ 12 വയസുകാരൻ തൂങ്ങി മരിച്ചു.. സമനിലതെറ്റിയ അവസ്ഥയിൽ സഹോദരൻ  (11 hours ago)

യാത്രക്കാരില്ലാതെ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി  (11 hours ago)

Malayali Vartha Recommends