ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു

യാത്രക്കാരില്ലാതെ വലഞ്ഞതോടെ ആ കടുത്ത തീരുമാനത്തിലേക്ക് കെഎസ്ആർടിസി. ബെംഗളൂരു–കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സ് സർവീസ് നിർത്തി. കേരള ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബെംഗളൂരു–കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സ് സർവീസാണ് നിർത്തിയിരിക്കുന്നത്. മലയാളി കൂട്ടായ്മകളുടെ സമ്മർദഫലമായാണ് കഴിഞ്ഞ വർഷം സർവ്വീസ് ആരംഭിച്ചത്. എന്നാൽ ഹൊസൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ബസ് ബെംഗളൂരുവിലേക്കു നീട്ടിയെങ്കിലും വരുമാനത്തിൽ കാര്യമായ മാറ്റം വരാത്തതോടെ ഒരു വർഷത്തിനുള്ളിൽ സർവ്വീസ് പൂർണമായി നിർത്തേണ്ടി വന്നിരിക്കുകയാണ്.
ബസ്സ് സർവ്വീസ് ഉണ്ടായിരുന്നത് ഇങ്ങനെയാണ്.
തൃശൂർ എസി സേലം വഴി
ബെംഗളൂരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെട്ടിരുന്ന കോഴിക്കോട് വഴിയുള്ള തൃശൂർ ഗരുഡ എസി ബസിന്റെ സമയത്തിലും റൂട്ടിലും മാറ്റം വരുത്തി. സേലം, കോയമ്പത്തൂർ വഴിയാക്കി സർവീസ് പുനഃക്രമീകരിച്ചു. രാത്രി 7.45ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (8.45), ശാന്തിനഗർ (8.59), പാലക്കാട് (4.14) വഴി രാവിലെ 5.44ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 7ന് പുറപ്പെട്ട് സേലം വഴി പുലർച്ചെ 4.05ന് ബെംഗളൂരുവിലെത്തും.
കോഴിക്കോട് ഡീലക്സിന് പകരം എസി
രാവിലെ 10ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നോൺ എസി ഡീലക്സ് ബസിന് പകരം എസി പ്രീമിയം സീറ്റർ ബസ് സർവീസ് നടത്തും. ഉച്ചയ്ക്ക് 12നുള്ള എസി സീറ്റർ ബസിന് പകരം നോൺ എസി ഡീലക്സ് ബസ് ഏർപ്പെടുത്തി. കൂടാതെ രാവിലെ 9ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ഡീലക്സ് സ്പെഷൽ ബസ് സർവീസും ആരംഭിച്ചു.
https://www.facebook.com/Malayalivartha


























