പിണറായിക്ക് ഇന്ന് 81 -ാംപിറന്നാള്‍

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഇന്ന് 81ാം പിറന്നാൾ. പതിവ് പോലെ ആഘോഷങ്ങളില്ലാത്ത പിറന്നാൾ ദിനം. കണ്ണൂരിലെ പിണറായിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പിണറായി വിജയന്റെ ജീവിതം പോരാട്ടത്തിന്റെ കഥയാണ്.
നിലപാടുകളിലെ കണിശതയും കാര്‍ക്കശ്യവുമാണ് വിജയനെന്ന നേതാവിനെ സൃഷ്‌ടിച്ചത്. സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരിക്കെ, പാര്‍ട്ടിയെ കണിശതയോടെ നയിക്കുകയും ശക്‌തിപ്പെടുത്തുകയും ചെയ്‌ത നേതാവ്. 26-ാം വയസില്‍ 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി.
കമ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തോട് നീതി പുലര്‍ത്തുമ്പോഴും പ്രയോഗികവാദിയായ നേതാവായാണു പിണറായി വിജയന്‍ അറിയപ്പെടുന്നത്. കാലത്തിന്റെ മാറ്റത്തില്‍ ആ പ്രയോഗവാദം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടേയും. 'ഷര്‍ട്ടൂരുന്നതുപോലെ ശൈലി മാറ്റണമെന്നു പറയുന്നത് മനുഷ്യ സാധ്യമാണോ. ഇനി പിണറായി ശൈലി മാറ്റിയെന്നിരിക്കട്ടെ പോയ വോട്ടുകള്‍ തിരിച്ചുവരുമോ'? 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പിണറായിയുടെ ശൈലീമാറ്റത്തിനായി മുറവിളി ഉയര്‍ന്നപ്പോള്‍ അന്നത്തെ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്.
https://www.facebook.com/Malayalivartha
























