Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..


വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..


ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഹാക്ക് ചെയ്ത കോക്രോച്ച് പാർട്ടി പേജ് തിരിച്ച് പിടിച്ച് അഭിജിത്

24 MAY 2026 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ

സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല,പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..

പിണറായിക്ക്‌ ഇന്ന്‌ 81 -ാംപിറന്നാള്‍

ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു

യുവാക്കളെ പാറ്റകളെന്ന് പറഞ്ഞ് പരിഹസിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകൾക്ക് ഏറ്റ പ്രഹരമാണ് കോക്രോച്ച് പാർട്ടി. വിവിധ രാഷ്ട്രീയ പാർട്ടികൾ പത്തും ഇരുപതും വർഷം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഫാൻ ബേസ് ഒരൊറ്റ ദിവസം കൊണ്ട് നേടിയെടുത്തു അഭിജീത്തിന്റെ പേജ്. പിന്നാലെ ബാൻ ചെയ്യൽ ഹാക്കിങ് തുടങ്ങി കോലാഹലങ്ങൾ. ഇപ്പോയിതാ കോക്രോച്ച് ജനതാ പാർട്ടി ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തി എന്ന വാർത്തയാണ് പുറച്ച് വരുന്നത്.

നേരത്തെ സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ട് വീണ്ടെടുത്തതായി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അറിയിച്ചു. 22 മില്ല്യണിലേറെ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ കോക്രോച്ച് ജനതാ പാർട്ടിക്ക് ഉള്ളത്.

അതേസമയം സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിരോധം തീർത്ത് മുന്നേറുന്ന സിജെപിയ്ക്ക് രാജ്യമെമ്പാടും ഐക്യദാർഢ്യം ഏറുകയാണ്. എന്നാൽ രാജ്യത്തെ യുവാക്കളുടെ നീക്കത്തെ ഭയപ്പെടുകയാണ് കേന്ദ്രസർക്കാരും സംഘപിവാറും എന്നാണ് പ്രധാനമായി ഉയരുന്ന ആക്ഷേപം. സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചാണ് രാജ്യത്തെ യുവതലമുറയുടെ പ്രതിഷേധസ്വരങ്ങൾക്ക് ബിജെപി സർക്കാർ കൂച്ചുവിലങ്ങിടുന്നത്.

കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഒന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി'. എന്നാൽ ഇപ്പോഴും എന്താണിതെന്ന് പലർക്കും മനസിലായിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് 'കോക്രോച്ച് ജനതാ പാർട്ടി (സിജെപി)'.

വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ വെെറലായി. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' അവകാശപ്പെടുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.

എന്തായാലും ഒരു തമാശയ്ക്ക് തുടങ്ങിയ പേജ് ഇപ്പോൾ വാർത്തകളിൽ തിളങ്ങുകയാണ്. വലിയ പിൻതുണ രാഷ്ട്രീ നേതാക്കളിൽ നിന്ന് പോലും കിട്ടുന്നു എന്നുള്ളതാണ്. സി ജെ പി യുടെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തെ യുവാക്കളുടെ എതിർശബ്ദത്തെ ബി ജെ പി എത്രമാത്രം ഭയക്കുന്നുവന്ന് അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ, അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തെ സ്വേച്ഛാധിപത്യ നടപടികളിലൂടെ നിശബ്ദമാക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്? ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്. “പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.


ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്.
കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ  (21 minutes ago)

സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല  (41 minutes ago)

CPIM ഇത് പകരം വീട്ടുന്ന പാർട്ടിയാണ്.  (57 minutes ago)

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഹാക്ക് ചെയ്ത കോക്രോച്ച് പാർട്ടി പേജ് തിരിച്ച് പിടിച്ച് അഭിജിത്  (1 hour ago)

പിണറായിക്ക്‌ ഇന്ന്‌ 81 -ാംപിറന്നാള്‍.  (1 hour ago)

ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു  (1 hour ago)

അക്രമിയുടെ വിവരങ്ങൾ പുറത്ത്  (2 hours ago)

112 കോടി രൂപയുടെ ക്രമക്കേട് ; മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം  (2 hours ago)

ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്ത  (2 hours ago)

അവധി ദിവസത്തിൽ വിഡിഎസിന്റെ നിർണായക നീക്കം ; ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി ചുമതലയേൽക്കും  (3 hours ago)

കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം: തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികരിച്ച് വിജയ്  (11 hours ago)

ഐസൊലേഷൻ വാർഡുകൾ കൊച്ചിയിലും  (12 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു  (12 hours ago)

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (12 hours ago)

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends