Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ...മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ചതിന്നാണ് നടപടി എടുത്തിരിക്കുന്നത്..


ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..


വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..


ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...

ആ കുട്ടി പറയുന്നതൊന്നുമല്ല കാര്യം... ടിനി ഒരു പാവം.. അൻസിബയെ തള്ളി ലക്ഷ്മി പ്രിയയും പ്രിയങ്ക അനൂപും

24 MAY 2026 01:23 PM IST
മലയാളി വാര്‍ത്ത

അമ്മ സംഘടനയിലെ തർക്കങ്ങൾക്കും രാജി പ്രഖ്യാപനത്തിനും പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് വെളിപ്പെടുത്തിയ നടി അൻസിബയുടെ ആരോപണങ്ങളെ തള്ളി പ്രമുഖർ. അൻസിബയെ അടക്കം ഇത്തരം പരാതിയുമായെത്തിച്ചത് നീന കുറിപ്പാണെന്നും ടിനി ടോം ഒരിക്കലും അത്തരമൊരു രീതിയിൽ മോശമായി പ്രവർത്തിക്കുന്ന ആളല്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഒരുക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്പോൺസർഷിപ്പിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചതെന്നാണ് സൂചന. ആ സ്പോൺസർഷിപ്പ് വേണ്ട എന്നുള്ളത് നിരവധി പേർ പറഞ്ഞു. പക്ഷേ അൻസിബ അതിനെ തെറ്റുദ്ധരിച്ചതാകാം എന്നതായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം.

നടൻ ടിനി ടോമിനെ പിന്തുണച്ചായിരുന്നു നടി പ്രിയങ്ക അനൂപും രം​ഗത്ത് എത്തിയത്. അമ്മയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ടിനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണ്. അൻസിബയക്ക് പറയാനുള്ളത് അമ്മയിൽ പറയാമായിരുന്നു. ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല. ഒപ്പമുണ്ടാകും. നമുക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി.

അം​ഗങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു വാർത്ത കണ്ടത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനിൽ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മയിൽ തീർക്കണം. ഇതുപോലെ മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് പറയാനുണ്ടാകും.

ഞങ്ങൾ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനിയെക്കുറിച്ച് പറയാനാണെങ്കിൽ അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്.വ്യക്തിപരമായി ഒരാളെ കീറി മുറിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെ തന്നെ നിൽക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്ന് നടൻ ടിനി ടോം പ്രതികരിച്ചു. സ്റ്റേജ് ഷോ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാമെന്നും ടിനി ടോം പറഞ്ഞു.ഇവിടുത്തെ അം​ഗങ്ങളോട് വിവരങ്ങൾ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും ഞാൻ അയക്കാറില്ല. ഇന്ന് മെഡിക്കൽ‌ ക്യാംപ് നടക്കുകയായിരുന്നു.അപ്പോഴാണ് പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ ഇത് വരുന്നത്. അമ്മയുടെ പരിപാടിയിൽ ഞാൻ സജീവമാണ്.

നന്നായി പ്രവർത്തിക്കുന്നവനാണ്. ഇനി ഉയർന്ന് കയറി പോകുമോ എന്നൊക്കുള്ള ചിന്തയാകാം.പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള എന്തോ ഒരു ​ഗൂഢാലോചന നടക്കുന്നുണ്ട്. ജി​ഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അൻസിബ പറയുന്നു. അങ്ങനെ പറയാൻ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാൻ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരൻമാരെല്ലാം മുസൽമാൻമാരാണെന്നും ടിനി ടോം പറഞ്ഞു.

എന്നാൽ അമ്മ നേതൃത്വത്തിന് എതിരെ അതിരൂക്ഷ പരാമർശവുമായാണ് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി രം​ഗത്ത് എത്തിയത്. ഇപ്പോൾ നേതൃസ്ഥാനത്ത് ഉള്ളവർക്ക് സംഘടനയെ എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന് അറിയില്ല. സെക്രട്ടറിയായ കുക്കുപരമേശ്വരൻ ഒന്നും സംസാരിക്കുന്നില്ല. ഇപ്പോഴും സ്ത്രീകൾക്ക് സ്ത്രീകളോട് പരാതി പറയാൻ കഴിയുന്നില്ലെങ്കിൽ പ്രതിഷേധമുണ്ടെന്നും ഭാഗ്യലക്ഷ്മി ട്വന്റിഫോറിനോട് പറഞ്ഞു.

അമ്മ സംഘടനയിൽ തിരുത്തലുകൾ വേണം, മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീകൾ ഭരണമേറ്റെടുക്കട്ടെ എന്ന് മുൻപ് അഭിപ്രായം പറഞ്ഞിരുന്നു. എന്തുകൊണ്ട് അൻസിബ ആദ്യം പരാതി പറഞ്ഞില്ല എന്നതിന്റെ ലോജിക്കും മനസ്സിലാകുന്നില്ല. ആദ്യം രാജിവെച്ച് പിന്നീട് ദിവസങ്ങൾ കഴിഞ്ഞ് പരാതി കൊടുക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകും. സ്ത്രീകൾ സ്ത്രീകളുടെ കൂടെ നിൽക്കുന്നില്ലേ എന്നതിൽ സംശയമുണ്ടെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

താര സംഘടന അമ്മയുടെ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അൻസിബ കഴിഞ്ഞ ഫെബ്രുവരിയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്ന് അറിയിച്ചെങ്കിലും എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമും മറ്റൊരു വനിതാ എക്സിക്യൂട്ടീവ് അംഗവും വ്യക്തിഹത്യ ചെയ്യുന്നതിനാലാണ് രാജി എന്നാണ് അൻസിബയുടെ ആരോപണം. ടിനി ടോം തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിക്കുന്നു എന്നും തന്നെ ജിഹാദി എന്ന് വിളിച്ചു എന്നും അൻസിബ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIYAMASABHA സത്യപ്രതിജ്ഞ ലംഘിച്ചെ ആരോപണം  (37 minutes ago)

മഴ കനക്കുന്നു... കടലിന് നടുവിൽ ആ മാറ്റം!! വൻ ജാ​ഗ്രത നിർദ്ദേശം  (41 minutes ago)

ആ കുട്ടി പറയുന്നതൊന്നുമല്ല കാര്യം... ടിനി ഒരു പാവം.. അൻസിബയെ തള്ളി ലക്ഷ്മി പ്രിയയും പ്രിയങ്ക അനൂപും  (54 minutes ago)

ബക്രീദിന് രണ്ട് ദിവസം പൊതുഅവധി; സർക്കാർ ഉത്തരവിറങ്ങി  (1 hour ago)

മഹറിന്റെ പേരിൽ തുടങ്ങിയ വഴക്ക്...വീട്ടുകാർ നോക്കി നിൽക്കെ യുവതി ആസിഡ് കുടിച്ചു.. ആത്മഹത്യ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ  (1 hour ago)

ജാ​ഗ്രത!!! കോഴിക്കോട് രണ്ട് പേർക്ക് ഷി​ഗെല്ല സ്ഥിതീകരിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു.കേൽക്കർ ചുമതലയേറ്റു  (1 hour ago)

BJP ഫണ്ട് വാങ്ങി ശിവൻകുട്ടിയെ തോൽപ്പിച്ചത് പാർട്ടി പ്രവർത്തകർ തന്നെ,, നേമത്തെ സിപിഎം തോൽവിയ്ക്ക് യത്ഥാർത്ഥ കാരണമിത്  (2 hours ago)

KSRTC DRIVER കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ  (2 hours ago)

ആ ട്രോമ ഇനിയും വിട്ടുമാറിയിട്ടില്ല!! ടിനി ടോമിനെതിരെ ​അൻസിബയുടെ പരാതി.. പിന്നാലെ അമ്മയിൽ പൊട്ടിത്തെറി  (2 hours ago)

മുഖ്യമന്ത്രിയെ കൈവിട്ട് കെസി വേണു​ഗോപാൽ; വരുത്തി വച്ചവൻ അനുഭവിക്കട്ടേ എന്ന പോലെ... ഡോ. രത്തൻ ഖേൽക്കർ നിയമനം വിവാദത്തിൽ  (2 hours ago)

പാർട്ടിക്കുള്ളിൽ നിന്ന് അണയാത്ത ആക്ഷേപങ്ങൾ, പിണറായി രാജിയിലേക്കോ?...  (3 hours ago)

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ  (3 hours ago)

സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല  (3 hours ago)

CPIM ഇത് പകരം വീട്ടുന്ന പാർട്ടിയാണ്.  (4 hours ago)

Malayali Vartha Recommends