Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടി ആശങ്കയുളവാക്കുന്നത്

24 MAY 2026 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

ഭരണകൂടങ്ങൾ ഒലിച്ചു പോകും: ചെറിയാൻ ഫിലിപ്പ്

സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...

ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

ഫോൺ എറിഞ്ഞുപൊട്ടിച്ചു, ആസിഡ് കുടിച്ചിട്ടും ആശുപത്രിയിൽ എത്തിച്ചില്ല"; സുഫൈദയുടെ ദാരുണ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ (ECI) വിവാദ നയങ്ങൾക്കൊപ്പം നിന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ ചോദ്യങ്ങൾ ഉയർത്തുമെന്ന് ബിനോയ് വിശ്വസം. ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്ര നയങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയാണ് ബിജെപി ഭരണകൂടങ്ങൾ ഉപദേഷ്ടാക്കളാക്കുന്നത്. ആ വഴിയിലൂടെയാണോ കേരള സർക്കാരും സഞ്ചരിക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു. മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ മംഗലാപുരം യാത്രയും കൂടിക്കാഴ്ചകളും നേരത്തെ തന്നെ ചർച്ചയായതാണ്. ഇതിന് പിന്നാലെ രത്തൻ ഖേൽക്കറെപ്പോലൊരു ഉദ്യോഗസ്ഥനെ പ്രധാന പദവിയിൽ നിയമിക്കുന്നത് സർക്കാരിന്റെ ഭാവി നിലപാടുകളെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

അതേ സമയം വിവാദങ്ങൾക്കിടെ ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു.കേൽക്കർ ചുമതലയേറ്റിരിക്കുകയാണ്. രാവിലെ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.

അതേ സമയം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ് . സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചത് ചോദ്യംചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്തെത്തി. നിയമനം ബംഗാളിലേതിന് സമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാൻ കഴിയുന്നില്ല. കോൺഗ്രസിന് അകത്തുതന്നെ പ്രശ്നങ്ങൾ ഉണ്ട്.


ശക്തമായി ന്യായീകരിക്കാനോ എതിർക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാത്ത കമ്മീഷൻ്റെ ഭാഗമാണ് രത്തൻ ഖേൽക്കർ എന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ഡീൽ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരും.

നിയമനം സംബന്ധിച്ചു രാഹുൽ ഗാന്ധിക്കോ കെ സി വേണുഗോപാലിനോ മറുപടിയില്ല. ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. കാര്യങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസറായിരുന്ന രത്തൻ ഖേൽക്കറെ നിയമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ തപ്പിതടയുന്നത് വിവദങ്ങൾ കനക്കാൻ കാരണമായി മാറുന്നുണ്ട്.

ഖേൽക്കറെ നിയമിച്ചത് ഭരണപരമായ കാര്യങ്ങളാണെന്നും ഭരിക്കുന്നവരുടെ തീരുമാനങ്ങളാണെന്നും ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം രംഗത്തെത്തുമ്പോൾ, മറുവശത്ത് ഇതേ വിഷയം ദേശീയതലത്തിൽ ആയുധമാക്കുകയാണ് ബിജെപി.

പശ്ചിമ ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാർ അഗർവാളെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള നഗ്നമായ ഒത്തുകളിയുടെയും കൂട്ടുകെട്ടിന്റെയും പ്രതിഫലനമാണ് നിയമനമെന്നായിരുന്നു കോൺഗ്രസ് വിമർശനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ നിർദ്ദേശം സമർപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്: പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടി ഐറോവ്  (22 minutes ago)

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത 'റിഫ്ളെക്ടോ' ആപ്പ് പുറത്തിറക്കി: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം  (29 minutes ago)

ടെക്കികളുമൊത്ത് കാൽപ്പന്ത് തട്ടി തൃക്കാക്കര നഗരസഭാംഗങ്ങൾ  (35 minutes ago)

22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....  (40 minutes ago)

മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടി ആശങ്കയുളവാക്കുന്നത്  (55 minutes ago)

V D SATHEESHAN വി.ഡി. സതീശന്റെ ക്ഷേത്രദര്‍ശനം  (1 hour ago)

ഭരണകൂടങ്ങൾ ഒലിച്ചു പോകും: ചെറിയാൻ ഫിലിപ്പ്  (1 hour ago)

സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...  (1 hour ago)

ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....  (1 hour ago)

ഫോൺ എറിഞ്ഞുപൊട്ടിച്ചു, ആസിഡ് കുടിച്ചിട്ടും ആശുപത്രിയിൽ എത്തിച്ചില്ല"; സുഫൈദയുടെ ദാരുണ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ...  (1 hour ago)

ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥ  (1 hour ago)

​ഗുണ്ടായിസം ഇനി ഇങ്ങോട്ട് വേണ്ട!! പാളയത്തെ അനധികൃത ഇടപാടുകൾ പൊളിക്കാൻ നേരിട്ടിറങ്ങി മേയർ.. ആദ്യ പടി തുടങ്ങി  (1 hour ago)

കടയ്ക്കൽ ഇരട്ടമരണം; സുഗതന്റെ വയറ്റിലെ നഖമുറിവുകൾ നിർണായകം! ബെഡ്‌റൂമിൽ നടന്നത് ക്രൂരമായ കൊലപാതകവും ആത്മഹത്യയും...  (1 hour ago)

KERALA POLICE ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും,  (1 hour ago)

കണ്ണന് മുന്നിൽ വെണ്ണ കൊണ്ട് തുലാഭാരം; കെ. കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ച കേരള മുഖ്യമന്ത്രിയായി വിഡി സതീശൻ  (1 hour ago)

Malayali Vartha Recommends