കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവർക്ക് നേരെ ക്രൂര മർദ്ദനം; സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാകുന്നു

കെഎസ്ആര്‍ടിസി ബസ്സ് തടഞ്ഞ് നിർത്തി ഡ്രൈവറുടെ നേരെ ക്രൂര മർദനം. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിലെ ഡ്രൈവര്‍ക്കാണ് ക്രൂരമായി മർദ്ദനമേറ്റത്. കാറിലെത്തിയ ഒരു സംഘം ബസ്സ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. ഡ്രൈവറെ ആക്രമി സംഘം മര്‍ദ്ദിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുകയാണ്.
പാലക്കാട് മുണ്ടൂരിന് സമീപത്തായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ബസ്സ് അക്രമി സംഘം സഞ്ചരിച്ചിരുന്ന വണ്ടിയുമായി ഉരസിയതുമായി ബന്ധപ്പെട്ടുളള തർക്കമായിരുന്നു അക്രമത്തിനു കാരണം. മറ്റൊരു വാഹനത്തിലെത്തിയ സംഘം ബസ്സ് തടഞ്ഞു നിർത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന കണ്ടക്ടര്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ ഡ്രൈവറുടെ മുഖത്തു ആഞ്ഞടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ അബൂബക്കറിനെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായ് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha