റേഡിയോ ജോക്കിയുടെ കൊലപാതകം ചുരുളഴിയുന്നു... മൂന്ന് പേര്‍ അറസ്റ്റില്‍; കസ്റ്റഡിയിലുള്ളവരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തെയും വാഹനത്തെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരത്ത് മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. രാജേഷിനെ കൊലപ്പെടുത്തിയത് ആലപ്പുഴയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസിന്റെ പിടിയിലായ ക്വട്ടേഷന്‍ സംഘാംഗം മൊഴി നല്‍കി.
കൊലയാളി സംഘത്തിന് പോകാന്‍ സ്വിഫ്റ്റ് വാഹനം വാടകയ്ക്ക് കൊടുത്തത് തങ്ങളാണെന്ന് കസ്റ്റഡിയിലായ മറ്റ് രണ്ടുപേരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കസ്റ്റഡിയിലുള്ളവരെ രഹസ്യകേന്ദ്രത്തില്‍ വച്ചാണ് ആറ്റിങ്ങല്‍ ഡിവൈഎസ്സ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യംചെയ്തത്.
കസ്റ്റഡിയിലുള്ളവരുടെ വിവരത്തിന്റം അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തെയും വാഹനത്തെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം കസ്റ്റഡിലെടുത്തവരെ നാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
രാജേഷിന്റെ കൊലപാതകത്തിന് കാരണക്കാരിയായ ഖത്തറിലുള്ള നര്‍ത്തകിയെ നാട്ടിലെത്തിക്കാനുള്ള നീക്കവും പൊലീസ് നടത്തുകയാണ്.
https://www.facebook.com/Malayalivartha