ചിത്രലേഖ സ്റ്റാറാണ്: ജോലിസ്ഥലത്തുണ്ടായ വിവേചനങ്ങളിൽ തളരാതെ ഒറ്റയ്ക്ക് പോരാടിയ ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു

ജോലിസ്ഥലത്തുണ്ടായ വിവേചനങ്ങളിൽ തളർന്നു പോകാതെ തനിയെ പോരാടി ജീവിതം വെട്ടിപ്പിടിച്ച വനിതയാണ് പയ്യന്നൂര്‍ എടാട്ടെ ദലിത് ഓട്ടോഡ്രൈവര്‍ എരമംഗലം ചിത്രലേഖ. മുൻപ് ഇവരുടെ ജീവിതം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷണവിഷയമായിരുന്നു. ഇപ്പോഴിതാ ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയാകുകയാണ്. ചിത്രലേഖയുടെ പോരാട്ട ജീവിതം തിരക്കഥയാക്കുന്നത് ബ്രിട്ടീഷ് ചലച്ചിത്രകാരന് ഫ്രെയ്സര്‍ സ്കോട്ടാണ്. ചിത്രലേഖയെക്കുറിച്ച് ഇന്റര്നെറ്റില്നിന്നറിഞ്ഞാണ് ഫ്രെയ്സര്‍ സ്കോട്ട് കണ്ണൂരിലെത്തുന്നത്.
2004ലാണ് ചിത്രലേഖ വീട്ടിനടുത്ത ഓട്ടോയുമായെത്തിയത്. എന്നാല്‍, സി.ഐ.ടി.യു യൂനിയനില്‍പെട്ട ഡ്രൈവര്‍മാരുടെ എതിര്‍പ്പുമൂലം ഓട്ടോ ഓടിക്കാനായില്ലെന്ന് ചിത്രലേഖ പരാതിപ്പെട്ടു. ചിത്രലേഖയുടെ ഓട്ടോ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തു. ഇത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
മനുഷ്യാവകാശപ്രവര്‍ത്തകരും ദലിത് സംഘടന നേതാക്കളും എടാട്ട് വന്‍ പ്രതിഷേധസമ്മേളനം നടത്തി. ഇവര്‍ പുതിയ ഓട്ടോറിക്ഷ വാങ്ങിനല്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നും എടാട്ട് സ്റ്റാന്‍ഡില്‍ ഓടാനായില്ല. മാത്രമല്ല, ഇരുഭാഗങ്ങളിലുമായി നിരവധി കേസുകളുണ്ടാവുകയും ചെയ്തു. ചിത്രലേഖയെയും ഭര്‍ത്താവ് ശ്രീഷ്കാന്തിനെയും പൊലീസ് അറസ്റ്റ്ചെയ്യുകയുമുണ്ടായി. ജീവിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലും തിരുവനന്തപുരത്തും കുടില്‍കെട്ടി സമരം നടത്തുകയുംചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇവര്‍ക്ക് കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ അഞ്ചുസെന്റ് സ്ഥലം നല്കി. ഈ സംഭവബഹുലമായ ജീവിതമാണ് ചലച്ചിത്രമാവുന്നത്.
https://www.facebook.com/Malayalivartha