മൊയ്തീൻകുട്ടിയെന്ന സ്വര്‍ണ്ണക്കുട്ടി പിടിയിലായതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തുമെന്ന് സൂചന... സ്ത്രീകൾ ഹരമായ സ്വര്‍ണ്ണക്കുട്ടിക്ക് നാട്ടിലുള്ളത് പത്തോളം പടുകൂറ്റന്‍ ബംഗ്ലാവുകള്‍, പലതും വാടകയ്ക്ക് കൊടുത്തിരിക്കുന്നത് സ്ത്രീകള്‍ക്ക്...

മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി ആള് ചില്ലറക്കാരനല്ല. വലിയ പണക്കാരനൊന്നും അല്ലാതിരുന്ന ഇയാള്‍ ഇത്ര പെട്ടെന്ന് കോടീശ്വരനായതിനു പിന്നില്‍ കള്ളപ്പണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വര്‍ണക്കുട്ടി എന്നാണ് തൃത്താല ഭാഗത്ത് ഇയാളെ വിളിക്കുന്നത്. അടിക്കടി വിദേശത്തു പോയി വരുന്ന ഇയാളുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റി നാട്ടുകാര്‍ക്കു പോലും വലിയ അറിവില്ല.
സംശയനിഴലിലുള്ള ചില സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയവും ശക്തമാണ്. പലപ്പോഴും ഇയാള്‍ വീട്ടില്‍ വലിയ പാര്‍ട്ടികള്‍ നടത്തിയിരുന്നു. ഇതിലേക്ക് വന്നിരുന്നത് സമൂഹത്തിലെ ഉന്നതരായ വ്യക്തികളും. പലപ്പോഴും പാതിരാത്രി വരെ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികള്‍ ഇയാളുടെ വീട്ടില്‍ നടന്നിരുന്നതായി അയല്‍ക്കാരും പറയുന്നു. എന്നാല്‍ സ്ത്രീവിഷയത്തില്‍ തല്പരനായിരുന്നു ഇയാളെന്ന കാര്യം നാട്ടുകാര്‍ക്കും പുതിയ അറിവാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പണം വാരിക്കോരി നല്കുന്നതിനാല്‍ എല്ലാ പാര്‍ട്ടിക്കാരും ഇയാളുടെ സുഹൃത്തുക്കളായിരുന്നു. തിയറ്ററില്‍വച്ച് പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് നാളുകളായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇയാള്‍ വാടകയ്ക്കു നല്കിയ വീട്ടിലാണ് ഇവര്‍ താമസം. ഈ സ്ത്രീയുടെ വീട്ടില്‍ അസമയത്ത് അജ്ഞാതര്‍ വന്നുപോയിരുന്നു. ഇത് ഇടയ്ക്ക് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെ പാതിരാത്രിയില്‍ സന്ദര്‍ശകരുടെ വരവ് നിലച്ചു.
ഇതിനു പിന്നാലെയാണ് തിയറ്ററിലേക്ക് മൊയ്തീന്‍ കളംമാറ്റി ചവിട്ടുന്നത്. മൊയ്തീനെതിരേ കൂരുക്ക് കൂടുതല്‍ മുറുകുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തന്റെ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha