കൊച്ചി ഇടപ്പള്ളിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്നുപേര്‍ക്ക് പരിക്ക്

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെ ഇടപ്പള്ളിയില്‍ വെച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി ഇടപ്പള്ളി കുന്നുംപുറത്ത് സോമ കണ്‍സ്ട്രക്ഷന്‍സിലെ സീനിയര്‍ എന്‍ജിനീയര്‍ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി രംഗറാവുവിന്റെ മകന്‍ ജിതേന്ദ്ര വല്ലൂരി(27), കാര്‍ യാത്രികനായ മുളവുകാട് വലിയ പറമ്ബില്‍ ജോണി ആന്റണിയുടെ മകന്‍ റോയ്സ് ജോണ്‍ (19) എന്നിവരാണു അപകടത്തില്‍ മരിച്ചത്
കാറിലുണ്ടായിരുന്ന ഗ്ലെന്‍ ഡിസില്‍വ(20), റോയ്(18), അഭിലാഷ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha