മാജിക്കിന്റെ മായാലോകവുമായി കുട്ടികളുടെ ചലച്ചിത്രമേളയിൽ കൊല്ലം പിള്ള താരമായി; ചലച്ചിത്രമേളയിൽ ഒരുക്കിയത് ഇന്ദ്രജാലത്തിന്റെ മായികലോകം

മാജിക്കിന്റെ മായാലോകവുമായി കുട്ടികളുടെ ചലച്ചിത്രമേളയ്‌ക്കെത്തിയ കൊല്ലംപിള്ള താരമായി... മാജിക്ക് ആസ്വദിനക്കാനായെത്തിയ കുട്ടികള്‍ക്ക മാജിക്കിന്റെ മനോഹര കാഴ്ച്ചയൊരുക്കുന്നതിന് പിള്ളയ്ക്ക് കഴിഞ്ഞു. കുഞ്ഞുമനസ്സില്‍ മാന്ത്രിക കാഴ്ച്ചകളുടെ മായികലോകം തുറന്ന പിള്ളയ്ക്ക് ഐസിഎഫ്‌കെ യെകുറിച്ചും നൂറു നാവാണ്.
ഇന്ദ്രജാലത്തില്‍ തന്റേതായ ഇടംകണ്ടെത്തിയിരിക്കുകയാണ് കൊല്ലം പിള്ള. എഴുപത്തെട്ട് വയസ്സായ പിള്ള ഇന്ദ്രജാല രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. പാരമ്പര്യമായി ജാലവിദ്യക്കാരനായ പിള്ള തന്റെ അച്ഛന്‍ ശങ്കരന്‍ പിള്ളയുടെ പാത പിന്‍തുടര്‍ന്നാണ് മാജിക്കിന്റെ ലോകത്തെത്തിയത്. നിമിഷ നേരം കൊണ്ട് കണഞ്ചിപ്പിക്കുന്ന മന്ത്രിക വിദ്യകള്‍ കാണിക്കുന്ന ഗോപിനാഥന്‍ പിള്ളയ്ക്ക് ആരാധകര്‍ ഏറെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട് പിള്ളയുടെ ആരാധകരില്‍.
മാജിക്ക് കാണിക്കുന്നതിനൊപ്പം മാജിക്ക് പുസ്തകവും പിള്ള നല്‍കുന്നുണ്ട്. പിള്ളയുടെ ഇന്ദ്രജാലത്താല്‍ ശ്രദ്ധേയമാണ് മാജിക് പുസ്തകം. ഐസിഎഫ്‌കെ യുടെ വേദിയിലെത്തിയ പിള്ള കുട്ടികള്‍ക്കിടയില്‍ താരമായി. കൈരളി തിയറ്ററിന് മുന്നില്‍ പിള്ള ഇന്ദ്രജാലമവതരിപ്പിച്ചപ്പോള്‍ ആസ്വദിക്കാനെത്തിയത് നൂറ്കണക്കിന് കുട്ടികളാണ്..ഇങ്ങനെ ഇന്ദ്രജാല ലോകത്ത് വേറിട്ട് നില്‍ക്കുന്ന പിള്ള മാജിക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. പിള്ള തന്റെ മാജിക് പരിപാടി മറ്റ്വേദികളില്‍ അവതരിപ്പിക്കുന്നതിനും തയ്യാറാണ്....പ്രായം തളര്‍ത്താത്ത ആവേശത്തോടെപിള്ള ഇന്ദ്രജാലവുമായി തന്റെ യാത്ര തുടരുകയാണ്.
https://www.facebook.com/Malayalivartha