ആരെയും അറിയിച്ചില്ല.. വീടിന് പിന്‍ഭാഗത്തെ കുളിമുറിയോട് ചേര്‍ത്ത് ഓമനിച്ച് വളർത്തിയ കഞ്ചാവ് കൃഷി വിളവെടുത്തത് എക്‌സൈസ് സംഘം

വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് മാന്നാര്‍ കുട്ടമ്പേരൂര്‍ കൈപ്പനാലില്‍ തെക്കതില്‍ വിനയചന്ദ്ര(വിനോദ്-42)നെയാണ് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. മൂന്നു കഞ്ചാവ് ചെടികളാണ് യുവാവിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയത്. വീടിനു പിന്‍ഭാഗത്തെ കുളിമുറിയോടു ചേര്‍ന്നാണ് ഇവ നട്ടുവളര്‍ത്തിയിരുന്നത്.
ഒരു ചെടി ആറു മാസം പ്രായമുള്ളതും മൂന്നു മീറ്റര്‍ ഉയരമുള്ളതും നിരവധി ശാഖകളോടു കൂടിയതുമാണ്. രണ്ടെണ്ണം രണ്ടു മാസം പ്രായമുള്ളതും ഒരു മീറ്റര്‍ ഉയരമുള്ളതുമാണ്.
https://www.facebook.com/Malayalivartha