ബി.ജെ.പിയുടെ തകര്‍ച്ചയുടെ തുടക്കമാണ് കര്‍ണാടകത്തില്‍ കണ്ടത് ;നഗ്നമായ രാഷ്ട്രീയകളി നടത്തിയ ഗവര്‍ണര്‍ വാജുഭായി വാല രാജിവയ്ക്കണം ;ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള മോഡിയുടെ ശ്രമത്തിനേറ്റ പരാജയമെന്ന് ചെന്നിത്തല

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി സര്‍ക്കാരിനുമേറ്റ കനത്ത തിരിച്ചടിയാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിന് കളമൊരുക്കാന്‍ ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തി നഗ്‌നമായ രാഷ്ര്ടീയ കളി നടത്തിയ ഗവര്‍ണര്‍ വാജുഭായി വാല രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അധികാരവും പണവും കുതന്ത്രങ്ങളും കൊണ്ട് ജനാധിപത്യത്തെ തകിടം മറിക്കാനുള്ള ശ്രമമാണ് ഫലിക്കാതെ പോയത്. ഇത് ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും മഹത്തായ വിജയമാണ്.
അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള എല്ലാ കുതന്ത്രങ്ങളും പരാജയപ്പെട്ടപ്പോഴാണ് വിശ്വാസ വോട്ട് തേടാന്‍ പോലും ധൈര്യം കാട്ടാതെ യെദിയൂരപ്പ രാജിവച്ച്‌ത്. ബി.ജെ.പിയുടെ തകര്‍ച്ചയുടെ തുടക്കമാണ് കര്‍ണാടകത്തില്‍ കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha