സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയും വര്‍ദ്ധിച്ചു

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്.ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടര്‍ന്ന് ദിനംപ്രതി ഇന്ധനവില ഉയരുകയാണ്.
കഴിഞ്ഞ ആറു ദിവസത്തിനിടെ പെട്രോളിന് 1.40 രൂപയും ഡീസലിന് 1.61 രൂപയുമാണ് വര്‍ദ്ധിച്ചത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവിലയിലെ പ്രതിദിന വര്‍ദ്ധന സര്‍ക്കാര്‍ നിറുത്തിവച്ചിരുന്നു.
ക്രൂഡോയില്‍ വിലയിലെ വര്‍ദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണം.
https://www.facebook.com/Malayalivartha