റെയില്‍ പാതയിലെ അറ്റകുറ്റപണികളെ തുടര്‍ന്ന് തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

പുതുക്കാട് ഒല്ലൂര്‍ റെയില്‍ പാതയില്‍ ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഏര്‍പ്പെടുത്തുമെന്ന് റെയില്‍വെ അറിയിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കി, രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്നു രാവിലെ 8.10നായിരിക്കും പുറപ്പെടുക. പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ട്രെയിനുകള്‍ക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. ഇതുകൂടാതെ തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക.
പുനലൂര്‍ പാലക്കാട് പാലരുവി എക്‌സ്പ്രസ് രാവിലെ പത്തിന് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്ന് പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയില്‍ നിന്നായിരിക്കും പുറപ്പെടുക.
https://www.facebook.com/Malayalivartha