Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്

21 AUGUST 2019 05:27 PM IST
മലയാളി വാര്‍ത്ത

ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. അഴിമതിക്കേസിൽ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിഷയത്തിൽ സഹോദരി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ ചിദംബരത്തെ പിന്തുണച്ച് രംഹത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാദ്ധ്യമങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. അധികാരം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെ താൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സത്യം പറയുന്ന, സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന ധീരനാണ് പി. ചിദംബരമെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. സത്യം ഭീരുക്കളെ ഭയപ്പെടുത്തും. ഇതാണ് നാണംകെട്ട വേട്ടയാടലിനു കാരണം. തിരിച്ചടികള്‍ കണക്കാക്കാതെ ചിദംബരത്തെ പിന്തുണയ്ക്കുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല. ഇതോടെ ചിദംബരത്തിന്റെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. പിഴവുള്ളതിനാല്‍ കേസ് ഇന്ന് ലിസ്റ്റ് ചെയ്തില്ല. ലിസ്റ്റ് ചെയ്യാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.കെ രമണ ചോദിച്ചു. ലിസ്റ്റ് ചെയ്ത കേസായി സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വരാത്ത സാഹചര്യത്തില്‍ സിബിഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല. പിഴവിനെ തുടര്‍ന്ന്ആദ്യം നല്‍കിയ ഹര്‍ജി തിരുത്തിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കും.മിക്കവാറും നാളെ രാവിലെ മാത്രമാകും ഹര്‍ജി പരിഗണിക്കുക.

ഐ.എൻ.എക്‌സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാൻ സഹായിച്ചുവെന്നും പ്രതിഫലമായി കാർത്തി കോഴപ്പണം വാങ്ങിയെന്നും പദവികൾ ലഭിച്ചുവെന്നുമാണ് കേസ്. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരം ധനവകുപ്പിൽ നിന്നും ക്ലിയറൻസ് നൽകി വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും മുമ്പും ചോദ്യം ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ നീക്കം  (3 minutes ago)

ആരം കോഴിക്കോട്ട് -ആരംഭിച്ചു.  (5 minutes ago)

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്  (7 minutes ago)

വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയതിന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ആറ് വയസ്സുകാരിയെ മര്‍ദ്ദിച്ചുക്കൊന്നു  (28 minutes ago)

75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക  (41 minutes ago)

ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസിന് സുപ്രീംകോടതിയുടെ സ്‌റ്റേ  (53 minutes ago)

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി  (56 minutes ago)

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...  (59 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്  (1 hour ago)

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി  (1 hour ago)

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്  (1 hour ago)

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് മുന്നറിയിപ്പ്;  (1 hour ago)

240 കോടിയുടെ സൈബര്‍ തട്ടിപ്പ്; അമ്മയും 22കാരനായ മകനും ഉള്‍പ്പടെ പതിനൊന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

75 രാജ്യങ്ങൾക്ക് നിയന്ത്രണം;  (1 hour ago)

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (1 hour ago)

Malayali Vartha Recommends