സി.ബി.ഐക്കും എന്‍ഫോഴ്സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റിന്റെ നിഴലിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ഒളിവില്‍ പോയെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. അതേസമയം ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ വ്യക്തമാക്കി.കോടതി വിധിക്കുശേഷം സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയെങ്കിലും ചിദംബരത്തെ കാണാന്‍ കഴിഞ്ഞില്ല.
സി.ബി.ഐക്ക് പിന്നാലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചിദംബരം എത്തിച്ചേരാന്‍ സാധ്യതയുള്ള പത്തിലേറെ സ്ഥലങ്ങളില്‍ അവര്‍ പരിശോധിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം പിടികൊടുത്തില്ല.സ്ഥിരം സ്ഥലങ്ങള്‍ ഒഴിവാക്കിയെങ്കിലും അദ്ദേഹം ഡല്‍ഹി വിട്ട് പുറത്തുപോകാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. ചിദംബരത്തിന് വേണ്ടി അന്വേഷണ ഏജന്‍സികള്‍ വല വിരിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി വിധി വന്നയുടന്‍ ചിദംബരം തന്റെ ഡ്രൈവറേയും ക്ലര്‍ക്കിനേയും വഴിയില്‍ ഇറക്കിവിട്ട് സ്വയം കാറോടിച്ച് പോയെന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച സുപ്രീം കോടതിയില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ അദ്ദേഹം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha