റോഡില്‍ കാറുമായി യുവതി നടത്തുന്ന പരാക്രമം...
തിരക്കുള്ള റോഡില്‍ കാറുമായി യുവതി നടത്തുന്ന പരാക്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റോഡിന് ചുറ്റും കാര്‍ വട്ടം കറക്കി വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ പലതവണ ഇടിപ്പിക്കുകയാണ്. പൂന രാംനഗറിലാണ് സംഭവം.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാറ്റാ ഇന്‍ഡിക്ക കാറിലാണ് യുവതി സ്വന്തം ഡസ്റ്റര്‍ കാര്‍ ഉപയോഗിച്ച് അഞ്ചുതവണ ഇടിപ്പിച്ചത്. സംഭവത്തില്‍ യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha