മധുവിധു ആഘോഷിക്കാന്‍ പോയ പ്രവാസിയായ നവവരന്‍ ബോട്ട് മറിഞ്ഞു മരിച്ചു

മധുവിധു ആഘോഷിക്കാന്‍ പോയ നവവരന്‍ ബോട്ട് മറിഞ്ഞു മരിച്ചു. ഹിമാചല്‍പ്രദേശിലെ കുളുവിലായിരുന്നു സംഭവം. കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തില്‍ കുമാറിന്റെയും സതികുമാരിയുടെയും മകന്‍ രഞ്ജിത് (33) ആണ് മരിച്ചത്.
വിദേശത്തു ജോലിചെയ്യുന്ന രഞ്ജിത്തും വലിയവിള സുകന്യഭവനില്‍ ശ്രീദേവിയും കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് വിവാഹിതരായത്. മണാലി, കുളു എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 13നു യാത്രതിരിച്ചു. മണാലിയില്‍നിന്ന് ഇന്നലെ രാവിലെ കുളുവിലെത്തി. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറ്റ് നിറച്ചു തുഴയുന്ന ബോട്ടില്‍ സവാരി (റിവര്‍ റാഫ്റ്റിങ്) നടത്തുന്നതിനിടയില്‍ പെട്ടെന്ന് ബോട്ടു മറിയുകയായിരുന്നു. ബോട്ടിനടിയില്‍പ്പെട്ട രഞ്ജിത്തിനെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
https://www.facebook.com/Malayalivartha