മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും ട്രംപ്; കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യ-പാക്കിസ്ഥാന് പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ചര്‍ച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് സംസാരിക്കവെയാണ് ട്രംപിൻറെ വെളിപ്പെടുത്തൽ. നേരത്തെയും പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കാഷ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യങ്ങളും ആ പ്രശ്നത്തില്‍ ഇടപെടേണ്ടെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. ജി-7 ഉച്ച കോടിക്കിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും വിദേശകാര്യ വക്താക്കള്‍ ഒന്നിലേറെ തവണ വാര്‍ത്താ സമ്മേളനങ്ങളിലൂടെയും ഈ നിലപാട് ട്രംപിനോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ത്യ നിരസിച്ചിട്ടും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാൽ കാശ്മീർ വിഷയത്തിൽ സഹായിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി. തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ ഞാന്‍ പരമാവധി ശ്രമിക്കുമെന്നാണ് ട്രംപിന്റെ നിലപാട്.
ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞമാസവും സമാന പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. എന്നാല്‍ ഇതിന് വിരുദ്ധമായി മധ്യസ്ഥത വഹിക്കാമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
കാശ്മീർ വിഷയത്തിൽ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നുമാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന. ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി വ്യക്തമാക്കിയിരുന്നു.
എന്നാൽ അടുത്ത ഞായറാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന 'ഹൗഡി മോദി " പരിപാടിയില്‍ പങ്കെടുക്കുന്ന ട്രംപ്, ഇതിനിടയില്‍ മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടയില്‍ ഇമ്രാന് ഖാനുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.
ഈ മാസം 21 മുതൽ 27 വരെയുള്ള സന്ദർശനത്തിനിടെ മോദി 27നു രാവിലെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. അതിനു മുൻപ് 22 നു ഹൂസ്റ്റണിൽ ഇന്ത്യൻ സമൂഹത്തിന്റെ സമ്മേളനത്തിലും പ്രസംഗിക്കും. ഹൂസ്റ്റണിലെ പ്രവാസി സമ്മേളനത്തിൽ സംബന്ധിച്ച ശേഷം മോദി ന്യൂയോർക്കിലേക്കു പോകും. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് 24ന് യുഎൻ ആസ്ഥാനത്തെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (ഇക്കോസോക്ക്) ചേംബറിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ ‘നേതൃത്വം: സമകാലിക ലോകത്ത് ഗാന്ധിജിയുടെ പ്രസക്തി’ എന്ന വിഷയത്തെപ്പറ്റി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. പ്രധാനമന്ത്രിയായി രണ്ടാം തവണ അധികാരമേറ്റ ശേഷം ആദ്യമാണ് മോദി യുഎന്നിൽ പ്രസംഗിക്കുന്നത്.
യുഎസിൽ 'ഹൗ ഡൂ യൂ ഡൂ?' എന്നതിനു പകരം ഉപയോഗിക്കുന്ന സൗഹൃദ അഭിവാദ്യമാണ് ഹൗഡി. ഇന്ത്യൻ- അമേരിക്കൻ സമൂഹത്തിൽ നിന്ന് ആവേശകരമായ പങ്കാളിത്തമാണ് മഹാസമ്മേളനത്തിനു ലഭിക്കുന്നത്. അരലക്ഷം കവിഞ്ഞപ്പോൾ റജിസ്ട്രേഷൻ അവസാനിപ്പിച്ചു. 30 കോടി പേർ തൽസമയ സംപ്രേഷണം കാണും. മോദിയുടെ ഹൂസ്റ്റൺ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ അനുകൂല സംഘത്തിന്റെ മുൻനിര പ്രവർത്തകൻ ബ്രാഡ് ഷെർമാനും യുഎസ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha