ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യയ്ക്ക് അഭിമാനമായ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യയ്ക്ക് അഭിമാനമായ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു എസ്‌യുവി നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് എക്‌സ് 5.
പുതു തലമുറ എക്‌സ് 5നെ ബിഎംഡബ്ല്യു വിപണിയിലെത്തിച്ചത് ഈ അടുത്തിടെയാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എക്‌സ് 5 വിപണിയിലുണ്ട്. 265 ബിഎച്ച്പി
കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലീറ്റര്‍ എന്‍ജിനാണ് ഡീസല്‍ മോഡലിന് കരുത്തേകുന്നത്. ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
https://www.facebook.com/Malayalivartha