ചെന്നൈയിലും മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ കാഞ്ചീപുരത്തും ബോംബ് ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ചെന്നൈ എം.ജി.ആര്‍ റെയില്‍വേ സ്‌റ്റേഷനിലും കാഞ്ചീപുരം വരദരാജ ക്ഷേത്രത്തിലും ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് രഹസ്യവിവരം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തീവ്രവാദം പടരുന്നു... ശ്രീലങ്കയിലെ ആക്രമണത്തിന് ശേഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മറ്റും എന്‍.ഐ.എ പരിശോധന നടത്തി പലരെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഭീഷണിയുടെ നിഴലിലായിരുന്ന ചെന്നൈയിലും മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ കാഞ്ചീപുരത്തും ബോംബ് ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചെന്നൈ എം.ജി.ആര്‍ റെയില്‍വേ സ്‌റ്റേഷനിലും കാഞ്ചീപുരം വരദരാജ ക്ഷേത്രത്തിലും ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് രഹസ്യവിവരം. ഇതേ തുടര്‍ന്ന് രണ്ടിടങ്ങളിലും സുരക്ഷശക്തമാക്കി. കര്‍ശന പരിശോധന നടത്തിയ ശേഷമാണ് റെയില്‍വേ സ്‌റ്റേഷനിലേക്ക് യാത്രക്കാരെ കടത്തിവിടുന്നത്. ഹാന്‍ഡ് ബാഗുകള്‍ പോലും പരിശോധിക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രജിസ്ട്രാര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് അയച്ച കത്ത് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്.
ശ്രീലങ്കന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീവ്രവാദ ബന്ധം ആരോപിച്ച് തമിഴ് പൊലീസ് പലരെയും കഴിഞ്ഞമാസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തു. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികള്‍ എത്തിയെന്നും അവര്‍ക്ക് അബ്ദുല്‍ ഖാദര്‍ റഹീം എന്നയാള്ഡ സഹായം ചെയ്തു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തില്‍ ബഹറിനില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ പിന്നീട് ഇയാളെ വിട്ടയച്ചു. തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നാലിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. എന്‍ഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ചെന്നൈയില്‍ റെയ്ഡ് നടത്തിയത്. ആഗസ്റ്റ് 25ന് കാഞ്ചീപുരത്ത് ഗംഗയമന്‍ ക്ഷേത്രത്തന് സമീപം നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ പെട്ടി കണ്ടെത്തി. അത് തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്. ഇത് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ഇതേക്കുറിച്ച് അന്വേഷണം നടന്ന് വരുകയാണ്.
ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളവര്‍ക്കായി ജൂലായ് 20ന് തമിഴ്‌നാട്ടില്‍ എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റു ചെയ്ത പതിനാലു പേരുടെ വീടുകളിലായിരുന്നു പരിശോധന. ദക്ഷിണേന്ത്യയില്‍ അന്‍സാറുള്ള എന്ന പേരില്‍ ഐഎസ് സ്ലീപ്പിംഗ് സെല്ലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു പരിശോധന. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് യു.എ.ഇ നാടുകടത്തിയ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ,രാമനാഥപുരം , തേനി,മധുര, തിരുനല്‍വേലി, എന്നിവടങ്ങളിലായിരുന്നു പരിശോധന. സംഘടനയ്ക്കായി ഫണ്ട് സ്വരൂപിച്ചതിനാണ് 14 പേരും യു.എ.ഇയില്‍ അറസ്റ്റിലായത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തത് പല തീവ്രവാദ സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടില്‍ വെരുറപ്പിക്കാനുള്ള തീരുമാനം എന്‍.ഐ.ഐ തുടക്കത്തിലെ ഇല്ലാതാക്കാനുള്ള ശ്രമം ആരംഭിച്ചത് കൊണ്ടാണോ ബോംബ് ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരിക്കുന്നതെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha