പിറന്നാള്‍ദിനം അമ്മയോടൊപ്പം; 69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി

69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെ വീട്ടില്‍ വച്ച് അമ്മ ഹീരാബെന്നിനോടൊപ്പമാണ് മോദി ഉച്ചഭക്ഷണം കഴിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെവാദിയ ചിത്രശലഭോദ്യാനം മോദി സന്ദര്‍ശിച്ചിരുന്നു.
ദില്ലി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ ഇന്ത്യാ ഗേറ്റിലാണ് ഭീമന്‍ കേക്ക് മുറിച്ച് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ആര്‍ട്ടികള്‍ 370, 35 എ എന്നിങ്ങനെ എഴുതിയ കേക്ക് ആണ് മുറിച്ചത്.
ഗുജറാത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മോദി, എല്ലാ ജന്മദിനത്തിലുമെന്നപോലെ ഇന്നും അമ്മ ഹീരാബെന്നിനൊപ്പം കുറച്ച് സമയം ചെലവഴിക്കും. തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും സന്ദര്‍ശിക്കും. 'നമാമി നര്‍മദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന മോദി കേവഡിയായിലെ ചടങ്ങില്‍ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ സ്കൂളുകളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ പ്രവാഹമാണ്. മോദിയുടെ ജന്മദിനം സേവാ സപ്തയായാണ് ബിജെപി ആഘോഷിക്കുന്നത്. സെപ്റ്റംബർ 14ന് തുടങ്ങിയ പരിപാടി 20 വരെ നീണ്ടുനിൽക്കും. ഇതിന്റെ ഭാഗമയി ശുചീകരണം, രക്തദാന ക്യംപുകൾ, ആരോഗ്യ പരിശോധന ക്യാമ്പുകൾ തുടങ്ങിയ പരിപാടികളാണ ബിജെപി നടത്തുന്നത്.
https://www.facebook.com/Malayalivartha