പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിനു മുമ്പേ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്റെ വെളിപ്പെടുത്തൽ; അണക്കെട്ടില്‍ വെള്ളംകൂടിയത് മധ്യപ്രദേശിലെ അഞ്ചുജില്ലകളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ആഭ്യന്തരമന്ത്രി :- മോദി ജന്മദിനം ആഘോഷിച്ചത് പരമാവധിപരിധിയായ 138.68 മീറ്റര്‍ നിറഞ്ഞ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അര്‍ച്ചന നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിനു മുന്‍പേ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍ ആരോപിച്ചു. അണക്കെട്ടില്‍ വെള്ളംകൂടിയതിനാല്‍ മുങ്ങിയ മധ്യപ്രദേശിലെ അഞ്ചുജില്ലകളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതുബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പരമാവധിപരിധിയായ 138.68 മീറ്റര്‍ നിറഞ്ഞ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അര്‍ച്ചന നടത്തിയാണ് മോദി ജന്മദിനമാഘോഷിച്ചത്. നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്നതനുസരിച്ച് ഒക്ടോബര്‍ പകുതിയോടെയേ അണക്കെട്ട് മുഴുവനായി നിറയൂവെന്ന് ബച്ചന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാനായി ഒരു മാസം മുമ്പേ ഇതുനിറയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ഭോപാലില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാണ് ഇന്ന്. രാജ്യത്തിനുവേണ്ടി പൂര്‍ണമായും സ്വയം സമര്‍പ്പിച്ച ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഏക താത്പര്യം രാജ്യതാത്പര്യം മാത്രം. സത്യസന്ധതയും സ്വഭാവദാര്‍ഢ്യവും സമര്‍പ്പണവും ഉത്സാഹവും തീരുമാനമെടുക്കാനുള്ള കഴിവും ചുമതലാബോധവും ചേരുന്നതാണ് നേതൃഗുണം. അതിനൊപ്പം ജനങ്ങളുമായി സംവദിക്കാനുള്ള കഴിവും സൃഷ്ടിപരതയും നവീനാശയചോദനയും ചേരുമ്പോള്‍ ഒരു മാതൃകാ നേതാവുണ്ടാകുന്നു. അതാണ് നരേന്ദ്ര മോദി.
അഴിമതിയുടെയും രാഷ്ട്രീയ നിശ്ചേഷ്ടതയുടെയും നേതൃരാഹിത്യത്തിന്റെയും ദുരവസ്ഥയില്‍ പെട്ടുപോയ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കാണ് മാറ്റത്തിന്റെ കാറ്റുപോലെ അദ്ദേഹം വന്നത്. അതിനാല്‍ത്തന്നെ ജനങ്ങള്‍ ഇരു കൈയും നീട്ടി അദ്ദേഹത്തെ സ്വീകരിച്ചു. 2014ല്‍ നിയമനിര്‍മാണ സഭയെയും ഭരണഘടനയെയും വന്ദിച്ച് രാജ്യത്തിന്റെ ഭരണസാരഥ്യമേറ്റെടുത്ത നരേന്ദ്ര മോദിയുടെ പ്രഥമപരിഗണനതന്നെ അവഗണിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ദളിത് പിന്നാക്കക്കാരുടെയും ഉന്നമനമായിരുന്നു. ''സബ്കാ സാഥ് സബ്കാ വികാസ്' എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു. ജനങ്ങള്‍ വീണ്ടും അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്തു. ഇത്തവണയാകട്ടെ ഒരു മന്ത്രം കൂടി മേല്‍പ്പറഞ്ഞ മുദ്രാവാക്യത്തോട് അദ്ദേഹം ചേര്‍ത്തു; സബ്കാ വിശ്വാസ്. ജി.എസ്.ടി.മുതല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയ അനുച്ഛേദം 370 നീക്കിയതുവരെ, നോട്ടസാധുവാക്കല്‍മുതല്‍ മുത്തലാഖ് നിരോധനംവരെയുള്ള കാര്യങ്ങളില്‍ തെളിഞ്ഞത് നിശ്ചയദാര്‍ഢ്യമുള്ള ഒരു ഭരണാധികാരിയുടെ മുദ്രകളാണ്.
വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതാവാണ് നരേന്ദ്രമോദി. ഒരുദാഹരണം മാത്രം പറയാം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാര്യക്ഷമത കൂട്ടാനും അവരെ പ്രചോദിപ്പിക്കാനും അദ്ദേഹം പത്തു മേഖലകളില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ 10 സെക്രട്ടറിമാരുടെ സംഘത്തെ നിയോഗിച്ചു. അതത് മേഖലകളെക്കുറിച്ച് പഠിച്ച് അവര്‍ അവതരണങ്ങള്‍ നടത്തി. ആ മേഖലകളെ കേന്ദ്രീകരിച്ച് സമയബന്ധിതമായി ജോലി ചെയ്യാനും അടുത്തവര്‍ഷം പുരോഗതിയെക്കുറിച്ച് അവതരണം നടത്താനും പ്രധാനമന്ത്രി അവരോടു നിര്‍ദേശിച്ചു. തൊഴില്‍സംസ്‌കാരത്തിന്റെ ക്രിയാത്മകമായ പുതിയവഴിയായിരുന്നു അതിലൂടെ തെളിഞ്ഞത്.
കുട്ടികള്‍ക്കായുള്ള അടല്‍ ടെക്‌നോളജി ലാബുകള്‍ മുതല്‍ കര്‍ഷകര്‍ക്കായുള്ള കിസാന്‍സമ്മാന്‍ വരെ നീളുന്ന പദ്ധതികളിലെല്ലാംതന്നെ ഒരു രാജ്യത്തിന്റെ കരുതലുണ്ട്. ഉജ്ജ്വല്‍ ഗ്യാസ് പദ്ധതിയും ശൗചാലയങ്ങളിലൂടെയുള്ള ആത്മാഭിമാനവും ജനമനസ്സുകളെ അറിയുന്ന ഒരാള്‍ക്കേ വിഭാവനം ചെയ്യാനാവൂ. പ്രധാനമന്ത്രിക്ക് പിറന്നാളാശംസകള്‍. എന്നയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അണക്കെട്ട് നിറഞ്ഞതോടെ മധ്യപ്രദേശിലെ 108 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നും വെള്ളം തുറന്നുവിടണമെന്നും ആവശ്യപ്പെട്ട് നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാപട്ക്കറും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha