പാക്ക് അധീന കശ്മീരും ഇന്ത്യയുടേതാകുന്ന ആ ദിവസം വരുന്നു; ഇമ്രാന്റെ ഉറക്കം കെടുന്നു

പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ആദ്യമായി പറഞ്ഞ് ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറുടെ പ്രസ്താവന. പാകിസ്താന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കാരണം പാക്ക് അധിനിവേശ കശ്മീരിലുള്ളവര്‍ ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങളോടെ ലോകം കണ്ടതാണ്. കശ്മീരിന്റെ അംബാസിഡര്‍ ചമഞ്ഞ് നടന്ന ഇമ്രാന്റെ കശ്മീര്‍ വിഷയത്തിലെ റാലിയില്‍ മുഴങ്ങിയത് ഇന്ത്യക്ക് അനുകൂലമായ മുദ്രാവാക്യങ്ങളായിരുന്നു. എന്തായാലും വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയും. സര്‍ക്കാരിന്റെ സമ്മതം മാത്രം മതി പാക്ക് അധിനിവേശ കശ്മീരും ഞങ്ങള്‍ പിടിച്ചടക്കിത്തരാമെന്ന് നമ്മുടെ കരസേനാ മേധാവിയും വ്യക്തമാക്കുമ്പോള്‍ ഇമ്രാന്റെ ഉറക്കം കെടുകയാണ്. പി.ഒ.കെ ഒരുദിവസം ഇന്ത്യയുടെ ഭാഗമായി മാറും. ഇന്ത്യയ്ക്ക് പരമാധികാരം ഉണ്ടാകുമെന്നും ഓര്‍മ്മപ്പെടുത്തല്‍
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ സ്വന്തമാകുന്ന ഒരു ദിവസം വരുമെന്നായിരുന്നു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മോദി സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എസ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നിരന്തരം നടത്തുന്ന പ്രകോപനമാണ് പാക് അധിനിവേശ കശ്മീര്‍ പരാമര്‍ശിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പലപ്പോഴായി കശ്മീര്‍ വിഷയം ഇന്ത്യയ്ക്ക് എതിരെ ഉപയോഗിച്ചപ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ആയിരുന്നു ഇന്ത്യ പ്രതികരിച്ചത്.ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ പരിധി വിടുന്നതായി ബോധ്യപ്പെട്ടതോടെയാണ് ബോധപൂര്‍വ്വം ഇന്ത്യ പാക് അധീന കശ്മീര്‍ പരാമര്‍ശിക്കുന്നത് എന്നാണ് കരുതുന്നത്. നേരത്തെ ബലൂച്ചിസ്ഥാന്‍, പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ ഇന്ത്യ ചര്‍ച്ചയാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതേ വിഷയം നേരത്തെ ചര്‍ച്ചയാക്കിയിരുന്നു. പാക് അധിനിവേശ കശ്മീരും ചൈന കയ്യടിക്കിവച്ചിരിക്കുന്ന സിയാച്ചിന് അപ്പുറത്തുള്ള പ്രദേശവും ഇന്ത്യയുടെതാണെന്ന് അമിത് ഷാ ലോക് സഭയില്‍ പറഞ്ഞു. ജീവന്‍ കൊടുത്തും ഈ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാക്കുമെന്നാണ് വികാരഭരിതനായി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha