ബാബറി മസ്ജിദ് ഭൂമി തര്‍ക്കകേസ്.... അടുത്ത മാസം 18 നകം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

അടുത്ത മാസം 18 നകം ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് നിര്‍ദേശം നല്‍കിയത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍ 73 സെന്റ് സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖോഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെയുള്ള ഹര്‍ജികളാണ് പരിഗണനയിലുള്ളത്.
കേസിന്റെ വാദം തുടരുന്നതിനിടെ സമാന്തരമായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താനും സുപ്രീംകോടതി അനുമതി നല്‍കി. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനായി ആവശ്യമെങ്കില്‍ ശനിയാഴ്ചകളിലും അധിക സമയത്തും കോടതി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha