തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു. ചിദംബരത്തെ കാണാന്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.
ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരാണ് ചിദംബരത്തെ ജയിലില്‍ എത്തി സന്ദര്‍ശിച്ചത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ അന്വേഷണം നേരിടുകയാണ്.
https://www.facebook.com/Malayalivartha