ഇനി സെൻസസും ഡിജിറ്റലാകും ; പ്രഖ്യാപനവുമായി അമിത് ഷാ

സെൻസസിന് ഇനി മുതൽ മൊബൈല്‍ ആപ്ലിക്കേഷന്‍. പ്രഖ്യാപനവുമായി അമിത് ഷാ. 2021ൽ നടക്കുന്ന സെന്‍സസിന് വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പേപ്പര്‍ സെന്‍സസില്‍ നിന്നും ഡിജിറ്റലിലേക്കുള്ള മാറ്റം അടുത്ത സെന്‍സസ് മുതൽ തുടങ്ങി കഴിഞ്ഞു . 2011ലായിരുന്നു ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടത്തിയത്.
അന്ന് 121 കോടി ജനസംഖ്യ ഇന്ത്യയിൽ ഉണ്ടായിരുന്നു . കേന്ദ്രം 2021 മാര്‍ച്ച് 1ന് അടുത്ത സെന്‍സസ് നടത്തുമെന്ന് കേന്ദ്രത്തെ വ്യക്തമാക്കിയിരുന്നു. ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഒരു മള്‍ട്ടി പര്‍പ്പസ് തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയവും ഷാ അവതരിപ്പിച്ചു. മുഴുവൻ ഡിജിറ്റൽ ആയി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ സെൻസസും ഇനി മുതൽ ഡിജിറ്റലാണ്.
https://www.facebook.com/Malayalivartha