യമണ്ടന്‍ ചിത്രം നാസ വിട്ടു; ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ രണ്ടാം ചാന്ദ്രദൗത്യത്തിലെ നിര്‍ണായക ഘടകമായ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ; നമ്മുടെ ചന്ദ്രയാന്‍ വീണ്ടും കലക്കി

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ രണ്ടാം ചാന്ദ്രദൗത്യത്തിലെ നിര്‍ണായക ഘടകമായ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രയാൻ 2 ഓര്‍ബിറ്ററിൽ നിന്ന് വേര്‍പെട്ട് ചന്ദ്രോപരിതലത്തിൽ നിയന്ത്രിതമായ വേഗത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ വിക്രം ലാൻഡറുമായുള്ള കൺട്രോള്‍ സ്റ്റേഷന്‍റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇതിനു ശേഷം വിക്രം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഹാര്‍ഡ് ലാൻഡിങ് നടത്തിയെന്നാണ് നാസയുടെ കണ്ടെത്തൽ.
എന്നാല്‍ ലാന്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ അറിയിച്ചു. സെപ്റ്റംബര്‍ 7നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിച്ചത്.
സെപ്റ്റംപര്‍ 17നാണ് ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തു കൂടി ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ കടന്നുപോയത്. സന്ധ്യയോടെയാണ് നാസയുടെ ഓര്‍ബിറ്റര്‍ ഈ മേഖലയിലെത്തിയത്. ഇരുള്‍ വീണ് തുടങ്ങിയ സമയമായതിനാലാവും വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ കഴിയാതിരുന്നതെന്നാണ് നാസ അധികൃതരുടെ അനുമാനം.
ഒക്ടോബറില്‍ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ വീണ്ടും ഈ മേഖലയിലെത്തുമ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കുമെന്നും വിക്രം ലാന്‍ഡറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.
ഐഎസ്ആര്‍ഓയുടെ ലക്ഷ്യം. എന്നാൽ ചന്ദ്രോപരിതലത്തിൽ നിന്ന് വെറും 2.1 കിലോമീറ്റര്‍ അകലെ വെച്ച് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിക്രം ഹാര്‍ഡ് ലാൻഡിങ് ചെയ്യുകയായിരുന്നുവെന്നും ലാൻഡര്‍ കിടക്കുന്ന പ്രദേശത്തിന്‍റെ കൃത്യമായ വിവരം ഇനിയും ലഭിക്കേണ്ടതുണ്ടെന്നും നാസ ട്വീറ്റിൽ കുറിച്ചു. ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തിന്‍റെ ചിത്രമാണ് നാസ പുറത്തു വിട്ടത്. ഒക്ടോബര്‍ മാസത്തിൽ പ്രദേശത്തിന്‍റെ കൂടുതൽ മികവാര്‍ന്ന ചിത്രങ്ങള്‍ എടുക്കുമെന്നും അതോടൊപ്പം ലാൻഡര്‍ കണ്ടെത്തി അതിന്‍റെ ചിത്രമെടുക്കാൻ ശ്രമിക്കുമെന്നും നാസ കുറിച്ചു.
https://www.facebook.com/Malayalivartha