സ്റ്റിറോയിഡ് അമിതമായി; ബോധം പോയി നിരത്തിൽ അക്രമാസക്തനായി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ച് സൽമാൻ ഖാന്റെ മുൻ ബോഡി ഗാർഡ്

നിരത്തില്‍ ആക്രമാസക്തനായി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചയാളെ പൊലീസ് കീഴടക്കിയത് ശ്രമകരമായ ധൗത്യത്തിലൂടെ. പരിഭ്രാന്തി സൃഷ്ടിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ മുന്‍ അംഗരക്ഷകനെ പൊലീസ് കീഴടക്കിയത് മീന്‍പിടിക്കുന്ന വലയും കയറും ഉപയോഗിച്ച്. വ്യാഴാഴ്ച മൊറാദാബാദിലാണ് സംഭവം. സ്റ്റിറോയിഡിന്‍റെ അമിത ഉപയോഗമാണ് ഇയാളുടെ മാനസിക നില തെറ്റാനും ആക്രമാസക്തനാകാനും കാരണമെന്ന് പൊലീസ് അറിയിച്ചു.
സല്‍മാന്‍ ഖാന്‍റെ മുന്‍ ബോര്‍ഡിഗാര്‍ഡായിരുന്ന അനസ് ഖുറേഷി കണ്ണില്‍ക്കണ്ടതെല്ലാം കൈയില്‍ കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തല്ലുകയും വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു . കാറുകള്‍ തകര്‍ത്തു. അസാമാന്യ കരുത്തുള്ള അനസ് ഖുറേഷിയെ ആളുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസ് എത്തി ഏറെ നേരെ അനുനയ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. യുടുബിൽ മീന്‍ പിടിക്കുന്ന വലിയ വലയും കയറും ഉപയോഗിച്ച് പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പത്ത് ദിവസം മുമ്പാണ് ബോഡി ബില്‍ഡറായ അനസ് ഖുറേഷി സ്വദേശമായ മൊറാദാബാദിലെത്തിയത്. നാട്ടില്‍ നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതില്‍ ഇയാള്‍ നിരാശനായിരുന്നതായി പോലീസ് അറിയിച്ചു .
തുടര്‍ന്ന് അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചു. സ്റ്റിറോയിഡിന്‍റെ അമിത ഉപയോഗം ഇയാളുടെ മാനസിക നില തെറ്റാനും ആക്രമാസക്തനാകാനും കാരണമായി. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇയാള്‍ സല്‍മാന്‍ ഖാന്‍റെ അംഗരക്ഷകരില്‍ ഒരാളായിരുന്നത്. ഇപ്പോല്‍ മഹാരാഷ്ട്രയിലെ മന്ത്രിയുടെ സ്വകാര്യ അംഗരക്ഷകനാണ്. മുമ്പ് ബലാത്സംഗക്കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha