പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച് ചൈന വിദേശകാര്യ മന്ത്രി വാങ് യി . എന്നാൽ കശ്മീരിന്റെ കാര്യത്തിൽ ആരും വേവലാതിപ്പെടേണ്ടതില്ല ... കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനയോട് വിഷയത്തിൽ ഇടപെടാൻ നിൽക്കേണ്ടെന്നും ഇന്ത്യ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ ചൈന വിദേശകാര്യ മന്ത്രി വാങ് യി കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ചു . കാശ്മീർ വിഷയം സമാധാനപരമായും യുഎൻ രക്ഷാസമിതിയുടെ മുൻപ്രമേയങ്ങൾക്ക് അനുസൃതമായും പരിഹരിക്കണമെന്നാണ് വാങ് യി, യു എന്നിൽ ആവശ്യപ്പെട്ടത് . എന്നാൽ കശ്മീരിന്റെ കാര്യത്തിൽ ആരും വേവലാതിപ്പെടേണ്ടതില്ല എന്ന നിലപാടിൽ തന്നെ മോദി ഉറച്ചുനിന്നു.. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനയോട് വിഷയത്തിൽ ഇടപെടാൻ നിൽക്കേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി .
കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കണമെന്നും ഇന്ത്യ പറഞ്ഞു. വിഷയം സമാധാനപരമായും യുഎൻ രക്ഷാസമിതിയുടെ മുൻപ്രമേയങ്ങൾക്ക് അനുസൃതമായും പരിഹരിക്കേണ്ടത് എന്നാണ് വാങ് യി അഭിപ്രായപ്പെട്ടത്
അയൽരാജ്യമെന്ന നിലയിൽ, ഇന്ത്യ– പാക്ക് ബന്ധം സാധാരണ നിലയിലാകാനാണ് ആഗ്രഹിക്കുന്നതെന്നും തൽസ്ഥിതി മാറ്റിമറിക്കുന്ന നടപടികൾ പാടില്ലെന്നും വാങ് യിക്ക് പറഞ്ഞു. കശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ എല്ലാ രാജ്യങ്ങളും മാനിക്കണമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു. പാക്ക് അധിനിവേശ കശ്മീരിലൂടെയുള്ള ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു
ചൈനയിലെ സിൻജിയാങ്ങിനെയും ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി. സാമ്പത്തിക ഇടനാഴിക്കുവേണ്ടി 4600 കോടിയോളം അമേരിക്കൻ ഡോളറാണ് ചൈന മുതൽ മുടക്കിയിരിക്കുന്നത് .പാക്ക് അധീന കശ്മീരിലൂടെ കടന്നു പോകുന്നതുകൊണ്ടു പദ്ധതിയെ തുടക്കം മുതൽ ഇന്ത്യ എതിർത്തുവരികയാണ്...
അതിനിടെ യുഎന്‍ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത് വിദ്വേഷപ്രസംഗമെന്ന് ഇന്ത്യ പ്രതികരിച്ചു. വിദ്വേഷം ആദര്‍ശമാക്കി ഭീകരതയെ വ്യവസായമായി കെട്ടിപ്പൊക്കിയവരില്‍നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് ഉപദേശം ആവശ്യമില്ലെന്നായിരുന്നു യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര കുറ്റപ്പെടുത്തിയത്
കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നുവെന്നും കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചും ഇന്നലെ ഇമ്രാൻ ഖാന്റെ പരാമർശം ഉണ്ടായിരുന്നു
അതേസമയം കശ്മീർ വിഷയത്തെ കുറിച്ച് മോദി ഒന്നും സംസാരിച്ചില്ല..ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നുമായിരുന്നു മോദിയുടെ പ്രസംഗം
ജമ്മു കശ്മീരിൽ ഇന്ത്യ എടുത്ത തീരുമാനം അവിടുത്തെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ തന്നെ ഭീകരരായി മുദ്രകുത്തിയിട്ടുള്ള 130 പേർ ഇപ്പോഴും പാകിസ്ഥാനിൽ ഉണ്ട്. ഉസാമ ബിൻലാദനെ ന്യായീകരിച്ച വിഷയത്തിൽ ഇമ്രാൻ ഖാൻ ന്യൂയോർക്കിലെ ജനങ്ങളോട് മറുപടി നൽകണമെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച വിദിശ ചൂണ്ടിക്കാട്ടി
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തരവിഷയമായതിനാല്‍ പ്രധാനമന്ത്രി കശ്മീരിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിരുന്നു..എന്നാൽ കശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യാ വിരോധവും ആണവായുധ ഭീഷണിയുമാണ് യുഎന്നിൽ ഉയർത്തിയത്
ഇതിനു പിന്നാലെയാണ് ചൈന വിദേശകാര്യ മന്ത്രി വാങ് യി കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ചത് ..ഇരു രാജ്യങ്ങളും സമ്മതിച്ചാൽ കശ്മീർ പ്രശ്നത്തിൽ ഇടപെടാമെന്നു ട്രംപും പലവട്ടം പറഞ്ഞിരുന്നു.. എന്നാൽ എല്ലാവരോടും ഇന്ത്യക്ക് പറയാനുള്ളത് ഒന്നുതന്നെയാണ് ..കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ് ..അതിൽ ഇടപെടാൻ വേറൊരു രാജ്യത്തിനോടും ഇന്ത്യ ആവശ്യപ്പെടുന്നില്ല.
https://www.facebook.com/Malayalivartha