പിഎച്ച്.ഡി ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഫെയ്‌സ്ബുക്ക് ; ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാം

പിഎച്ച്.ഡി ചെയ്യുന്നവര്‍ക്ക് ഫെയ്‌സ്ബുക്ക് സ്‌കോളര്‍ഷിപ്പ് ഒരുക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് മേഖലയിൽ നൂതനവും പ്രസക്തിയുള്ളതുമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്കാണ് ഫെലോഷിപ്പ് നൽകുന്നത്. ഡോക്ടറല്‍ സ്‌കോളര്‍മാര്‍ക്കാണ് അവസരം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 4.
ഈ മേഖലകളിൽ ഗവേഷണം നടത്തുന്നവർ അപേക്ഷിക്കുക. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എ.ആര്‍./വി.ആര്‍. ഫോട്ടോണിക്‌സ് ആന്‍ഡ് ഓപ്റ്റിക്‌സ്, എ.ആര്‍./വി.ആര്‍. പ്രൈവസി ആന്‍ഡ് എത്തിക്‌സ്, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ കറന്‍സി, കംപ്യൂട്ടേഷണല്‍ സോഷ്യല്‍ സയന്‍സ്, കംപ്യൂട്ടര്‍ ഗ്രാഫിക്‌സ്, കംപ്യൂട്ടര്‍ വിഷന്‍, കംപ്യൂട്ടര്‍ സ്റ്റോറേജ് ആന്‍ഡ് എഫിഷ്യന്‍സി, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ്, ഇക്കണോമിക്‌സ് ആന്‍ഡ് കംപ്യൂട്ടേഷന്‍, ഇന്‍സ്റ്റാഗ്രാം/ഫെയ്‌സ്ബുക്ക് ആപ്പ് വെല്‍-ബീയിങ് ആന്‍ഡ് സേഫ്റ്റി, മെഷീന്‍ ലേണിങ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ്, നെറ്റ് വര്‍ക്കിങ് ആന്‍ഡ് കണക്ടിവിറ്റി, പ്രൈവസി ആന്‍ഡ് ഡേറ്റാ യൂസ്, പ്രോഗ്രാമിങ് ലാംഗ്വേജസ്, സെക്യൂരിറ്റി/പ്രൈവസി, സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് പോളിസി, സ്‌പോക്കണ്‍ ലാംഗ്വേജ് പ്രോസസിങ് ആന്‍ഡ് ഓഡിയോ ക്ലാസിഫിക്കേഷന്‍, സ്ട്രക്‌ചേര്‍സ് ഡേറ്റാ സ്റ്റോഴ്‌സ്, സിസ്റ്റംസ് ഫോര്‍ മെഷീന്‍ ലേണിങ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നവർക്ക് പരിഗണന.
രണ്ടു വര്‍ഷത്തെ ട്യൂഷന്‍ ഫീസ്, 37,000 ഡോളര്‍. ഏകദേശം ഇരുപത്താറേകാല്‍ ലക്ഷം രൂപ. പ്രതിവര്‍ഷ സ്‌റ്റൈപ്പന്‍ഡ്, 5000 ഡോളര്‍ ഏകദേശം 3.55 ലക്ഷം രൂപ. കോണ്‍ഫറന്‍സ് ട്രാവല്‍ സപ്പോര്‍ട്ട്, ഫെയ്സ് ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പെയ്ഡ് വിസിറ്റ്. ഗവേഷണ നടത്തിക്കൊണ്ടിരിക്കുന്ന പിഎച്ച്.ഡി. സ്‌കോളറായിരിക്കണം അപേക്ഷകർ.research.fb.com/programs/fellowship എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. റിസര്‍ച്ച് സമ്മറി, റസ്യൂമേ, രണ്ടു ശുപാര്‍ശ കത്തുകള്‍ എന്നിവ ആവശ്യമാണ്.
https://www.facebook.com/Malayalivartha