ഞങ്ങള്‍ക്ക് അയോധ്യ കേസ് കേള്‍ക്കാനുണ്ട്..ഇതിനിടയിൽ കശ്മീര്‍ കേസ് കേള്‍ക്കാന്‍ സമയമില്ല..കോടതി

കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയത്തോടെ കാശ്മീരിൽ നിയന്ത്രങ്ങൾ ഏർപ്പെടിത്തിയിട്ടുണ്ട് .. സംസ്ഥാനത്ത് നിലവില്‍ ഉള്ള ഇത്തരം നിയന്ത്രണങ്ങള്‍ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ ദിവസവും തീർപ്പുകല്പിക്കാനോ പരിഗണിക്കാൻ പോലുമോ സുപ്രീം കോടതി.
തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ എംപി വൈക്കോ, കാശ്മീരിൽ നിന്നുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമി എന്നിവർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിലപാട് വ്യക്തമാക്കിത്
'കശ്മീര്‍ കേസ് കേള്‍ക്കാന്‍ സമയമില്ല. ഞങ്ങള്‍ക്ക് അയോധ്യ കേസ് കേള്‍ക്കാനുണ്ട്' എന്ന മട്ടിലാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട് എന്ന് പറയുന്നു . കാരണം അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ച് ദിവസവും വാദം കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കശ്മീര്‍ വിഷയത്തിൽ ഇന്ന് ഹർജികൾ കേൾക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
എന്നാൽ കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സംബന്ധിച്ച മുഴുവൻ ഹർജികളും ചൊവ്വാഴ്ച ഭരണഘടന ബെഞ്ച് പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്. ജ. എന്‍വി രമണ തലവനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത്
https://www.facebook.com/Malayalivartha