ജമ്മുവിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്പ്.... ആറ് പേര്‍ക്ക് പരിക്ക്, അതിര്‍ത്തി ലംഘിച്ചാണ് പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തത്

ജമ്മുവിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്ക്. പൂഞ്ചിലെ മെന്‍ഡാറില്‍ അതിര്‍ത്തി ലംഘിച്ചാണ് പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തത്. ഞായറാഴ്ച മെന്‍ഡാറിലും ബാലകോട്ട് സെക്ടറിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. കാഷ്മീര്‍ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ശനിയാഴ്ചയും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തിരുന്നു.
"
https://www.facebook.com/Malayalivartha