പോലീസുകാരോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിന് ബസ് കണ്ടക്ടറെ തല്ലിച്ചതച്ചു

ബസ് കണ്ടക്ടറെ നാഗര്‍കോവിലില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ പൊലീസുകാര്‍ തല്ലിച്ചതച്ചു.
യാത്രക്കാരായ പൊലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദിച്ചത്. സഹയാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ടുപൊലീസുകാര്‍ അറസ്റ്റിലായി.
തിരുവനന്തപുരത്ത് നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള നാഗര്‍കോവില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തിരുനല്‍വേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗര്‍കോവിലേക്കു പോകുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിലെ യാത്രക്കാരായിരുന്നു പൊലീസുകാര്‍. യാത്ര പാസ് കാണിക്കാന്‍ തയ്യാറാകത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് മുറിച്ചുനല്‍കി.
യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സായുധസേനയിലെ മഹേഷിനെയും തമിലരശനെയും രാത്രി തന്നെ സസ്‌പെന്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ് ചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha