ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്റ്റുഡിയോയുടെ വനിതാ സിഇഒയുടെ ദുരനുഭവം! റെസ്റ്റോറന്റില്‍ അവര്‍ക്ക് പിന്നില്‍ ഇരുന്ന യുവാക്കള്‍ അയാളുടെ സ്വകാര്യഭാഗത്തേക്ക് വിരല്‍ ചൂണ്ടി അശ്ലീലം പറഞ്ഞതായും, അവര്‍ കാഴ്ചയ്ക്ക് ഒരു വേലക്കാരിയെ പോലെയാണെന്ന് അധിക്ഷേപിച്ചതായും പരാതി

തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് മാര്‍ക്കറ്റിലെ ഒരു ഹോട്ടലില്‍ വച്ച ഇന്റീരിയര്‍ ഡിസൈന്‍ സ്റ്റുഡിയോയുടെ വനിതാ സിഇഒ-യോട് രണ്ട് യുവാക്കള്‍ അപമര്യാദയായി പെരുമാറിയതായി പരാതി. യുവാക്കള്‍ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തനിക്ക് നേരിട്ട ദുരനുഭവം അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. തന്നോട് അപമര്യാദയായി സംസാരിച്ച യുവാക്കളുടെ ചിത്രവും സിഇഒ പങ്കുവച്ചു. അവരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
'റെസ്റ്റോറന്റില്‍ രണ്ടു കൂട്ടുകാര്‍ക്ക് ഒപ്പമാണ് പോയത്. ഞങ്ങള്‍ ഇരുന്ന മേശയ്ക്ക് പിന്നില്‍ രണ്ട് യുവാക്കള്‍ ഇരിപ്പുറപ്പിച്ചു. ഇതില്‍ ഒരു യുവാവ് മനഃപൂര്‍വ്വം അയാളുടെ കൈ എന്റെ കസേരയില്‍ വച്ചു. ഇതില്‍ അസ്വസ്ഥത തോന്നിയ ഞാന്‍ കസേര മുന്നോട്ടു വലിച്ച് വീണ്ടും ഇരുന്നു. ഇതിന് പിന്നാലെ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി എന്റെ കസേര ശക്തിയോടെ തള്ളി. ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ ഞാന്‍ കസേരയ്‌ക്കൊപ്പം കറങ്ങി'.
ഇത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കള്‍ അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. തനിക്കെതിരെ ആക്രോശിച്ചുകൊണ്ട് ഒരു യുവാവ് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തനിക്ക് അഭിമുഖമായി കാലുകള്‍ നീട്ടി കസേരയില്‍ അപമര്യാദയായി ഇരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഇതിന് പിന്നാലെ യുവാവ് അയാളുടെ സ്വകാര്യഭാഗത്തേക്ക് വിരല്‍ ചൂണ്ടി അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിച്ചതായും യുവതി കുറിച്ചു. തുടര്‍ന്ന് യുവാവ് വലതുകാല്‍ തന്റെ മുഖത്തിന് നേര്‍ക്ക് നീട്ടി കാല്‍ നക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. നിങ്ങളെ കണ്ടാല്‍ എന്റെ വേലക്കാരിയെ പോലെയാണ് തോന്നുന്നതെന്നും നിങ്ങളെല്ലാം ഡല്‍ഹിയിലെ ആന്റിമാരാണെന്നും യുവാവ് പറഞ്ഞതായി സിഇഒ കുറിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാര്‍ യുവാക്കളെ കൂട്ടികൊണ്ടുപോയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അഞ്ചുമിനിറ്റിനകം തിരിച്ചുവന്ന ഇവര്‍ വീണ്ടും മോശമായി പെരുമാറിയതായി പരാതിയില്‍ പറയുന്നു. ഇതിനിടെ സിഇഒയുടെ കൂട്ടുകാരില്‍ ഒരാള്‍ ഇവരുടെ ചിത്രമെടുത്തിരുന്നു.
https://www.facebook.com/Malayalivartha