തലയണയ്ക്കരികിൽ ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം ; ഫോൺ പൊട്ടിത്തെറിക്കാൻ കാരണം? സംഭവം ഇങ്ങനെ

ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം. തലയിണക്കരികിലായി ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണായിരുന്നു പൊട്ടിത്തെറിച്ചത്. കസഖ്സ്താനിലെ ബാസ്റ്റോബിലായിരുന്നു ഈ സംഭവം നടന്നത്. അല്‍വ അസെറ്റ്സി അബ്സാല്ബെക് എന്ന സ്കൂള്‍ വിദ്യാര്‍ഥിക്കാണ് മരണം സംഭവിച്ചത്.
ചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ സോക്കറ്റില്‍ കണക്റ്റ് ചെയ്ത ശേഷം പെൺകുട്ടി അത് തലയിണക്കരികില്‍ വെച്ചു. ശേഷം കിടന്ന് ഉറങ്ങുകയായിരുന്നു. ഫോണില്‍ പാട്ട് വെച്ചിരിക്കുകയായിരിക്കുന്നു. അത് കൊണ്ടാണ് അല്‍വ അത് കിടക്കയില്‍ തന്നെ വയ്ക്കാൻ കാരണം. എന്നാല്‍ പുലര്‍ച്ചയോടെ ഫോണ്‍ അമിതമായി ചൂടായി. അതോടെ ഫോണ്‍ പൊട്ടിത്തെറിച്ചു. പെൺക്കുട്ടിയുടെ തലക്ക് മാരകമായി പരിക്കേറ്റിരുന്നു. മൊബൈല്‍ പൊട്ടിത്തെറിച്ചാണ് പെൺകുട്ടി മരിച്ചതെന്ന് ഫോറന്‍സിക് അധികൃതര്‍ ഔദ്യോഗികമായി പറയുകയുണ്ടായി. എന്നാൽ ഏത് കമ്പനിയുടെ ഫോണാണ് പൊട്ടിതെറിച്ചതെന്ന് അധികൃതര്‍ പറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha