കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കുന്ന ചടങ്ങിൽ പാകിസ്ഥാൻ തന്നെ അതിഥിയായി ക്ഷണിച്ച വിവരം അറിഞ്ഞിട്ടില്ലെന്ന് മൻമോഹൻ സിംഗ്

സിഖ് തീര്‍ഥാടകര്‍ക്കായി പാകിസ്ഥാന്‍ തുറക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കുന്ന ചടങ്ങിൽ മന്‍മോഹന്‍സിംഗിനെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്നാൽ ഈ ക്ഷണം കിട്ടിയിട്ടില്ല എന്നാണ് മൻമോഹൻ സിംഗിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് മന്‍മോഹന്‍സിംഗിനെ ക്ഷണിക്കുന്നുവെന്ന വിവരം തിങ്കളാഴ്ച പാകിസ്ഥാന്‍ പുറത്തു വിട്ടിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് മൻമോഹൻ സിംഗുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങളിൽ നിന്നുമറിയാൻ കഴിഞ്ഞത്. എന്നാൽ ക്ഷണം അദ്ദേഹം അറിഞ്ഞിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലായി അറിയാൻ കഴിയുന്നത് . ബന്ധപ്പെട്ട എല്ലാ കക്ഷികളോടും കൂടിയാലോചിച്ച ശേഷമാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പരിപാടിയിലേയ്ക്ക് ക്ഷണിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു . അദേഹം വീഡിയോയിലൂടെയാണ് ഈ കാര്യം അറിയിച്ചത്. സിഖ് വിഭാഗക്കാരുടെ നേതാവെന്ന നിലയിലാണ് അദേഹത്തെ ക്ഷണിച്ചതെന്നും പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം കിട്ടിയിട്ടില്ല. സിഖ് ഗുരുവായ ബാബ നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികമായ നവംബര്‍ 9 ന് ആണ് പാകിസ്ഥാന്‍ ഇന്ത്യന്‍ സിഖ് തീര്‍ഥാടകര്‍ക്കായി കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കുന്നത് .കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കുന്നതിലൂടെ പാക് അധീന പഞ്ചാബിലെ കര്‍ത്താര്‍പൂരില്‍, ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും, ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിച്ച് തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുകയാണ് . കര്‍ത്താപൂര് ഇടനാഴിയുടെ ഉദ്ഘാടനം പ്രധാന്യമുള്ളതായതിനാൽ മൻമോഹൻ സിംഗ് ആ ചരിത്രമുഹൂര്‍ത്തത്തില്‍ സന്നിഹിതനാകണമെന്നാണ് പാകിസ്ഥാന്റെ ആഗ്രഹമെന്നും പാകിസ്ഥാൻ അറിയിച്ചിരുന്നു. മാത്രമല്ല മന്‍മോഹന്‍സിംഗിന് ഔദ്യോഗിക ക്ഷണക്കത്ത് കൈമാറുമെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha