മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു

ഈ മാസം 21ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 125 അംഗ പട്ടികയാണ് പുറത്തു വിട്ടത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നാഗ്പൂര്‍ സൗത്ത്‌വെസ്റ്റില്‍ നിന്ന് ജനവിധി തേടും.
ചന്ദ്രകാന്ത് പാട്ടീല്‍ കൊത്‌രുദില്‍ നിന്നും ശിവജി മഹാരാജിന്റെ കുടുംബത്തില്‍ നിന്നുള്ള ശിവേന്ദ്ര സിങ് സതാറയില്‍ നിന്നും മത്സരിക്കും. 52 സിറ്റിങ് എം.എല്‍.എമാര്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ 12 എം.എല്‍.എമാരുടെ പേരുകള്‍ ലിസ്റ്റിലില്ല.
"
https://www.facebook.com/Malayalivartha