ട്രെയിനിൽ യാത്ര ചെയുന്ന അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല ; ട്രെയിൻ വൈകുന്നതിനാൽ ആശയ കുഴപ്പത്തിലായി യുവാവ് ; പിന്നെ സംഭവിച്ചത് ; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിനന്ദന പ്രവാഹം

ട്രെയിനില്‍ യാത്രചെയ്യുന്ന അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല. കാത്തിരുന്ന മകൻ ആകെ വിഷമത്തിലായി . ഒടുവിൽ ചെറുപ്പക്കാരന് സഹായമായെത്തിയത് ഇന്ത്യന്‍ റെയില്‍വെ. സംഭവം ഇങ്ങനെ. ശാശ്വതെന്ന ചെറുപ്പക്കാരൻ അമ്മയെ കാത്ത് നിൽക്കുകയായിരുന്നു. എന്നാൽ ഈ ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. അമ്മയ്ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചിട്ട് ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇതോടെ ശാശ്വത് ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇട്ടു . അതിൽ റെയില്‍വെ മന്ത്രി പിയുഷ് ഗോയലിനെയും റെയില്‍വെ മന്ത്രാലയത്തെയും ടാഗ് ചെയ്തിട്ടുണ്ടായിരുന്നു തന്റെ അമ്മ ഷീലാ പാണ്ഡെയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും അജ്മീര്‍ - സിയാല്‍ഡാ എക്സ്പ്രസില്‍ യാത്രചെയ്യുകയാണ് അമ്മയെന്നും കുറിച്ച യുവാവ് ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയോടുകയാണെന്ന കാര്യവും പറഞ്ഞു . ശേഷം അമ്മ അവിടെത്തന്നെയുണ്ടോ എന്നറിയാന്‍ എന്നെ ഒന്ന് സഹായിക്കുമോഎന്ന അഭ്യർത്ഥനയും നടത്തി. കോച്ച് പൊസിഷന്‍ അടക്കം ശാശ്വത് ട്വീറ്റ് ചെയ്തതിരുന്നു.
എന്നാൽ ട്വിറ്റിട്ട് അല്‍പ്പസമയത്തിനകം തന്നെ ശാശ്വതിന് റെയില്‍വെ മന്ത്രാലയം മറുപടി നല്‍കുകയുണ്ടായി. അമ്മയുടെ പിഎന്‍ആര്‍ നമ്പറും ഫോണ്‍ നമ്പറും ബോര്‍ഡിംഗ് തീയതിയും ബോര്‍ഡിംഗ് സ്റ്റേഷനും ചോദിച്ചറിഞ്ഞു. എന്നിട്ട് വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അറിയുക്കുകയും ചെയ്തു. പിന്നീട് ശാശ്വതിന്‍റെ അമ്മയെ കണ്ടെത്തുകയും ശാശ്വതിന് അമ്മയുമായി സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ റെയില്‍വെയുടെ ഈ വലിയ സഹായത്തിൽ നന്ദിയറിച്ച് ശാശ്വത് വീണ്ടും ട്വീറ്റ് ചെയ്തു. മാത്രമല്ല റെയില്‍വെ മന്ത്രാലയവും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി . ഇതിന് പിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു റെയില്‍വെയ്ക്ക് കിട്ടിയത്.
https://www.facebook.com/Malayalivartha