ശ്രീലങ്കന്‍ ടീമിന് ഒരുക്കിയ സുരക്ഷയില്‍ പാകിസ്ഥാനെ പരിഹസിച്ച് ഗംഭീര്‍

പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്ബരയ്ക്കായി എത്തിയ ശ്രീലങ്കന്‍ ടീമിന് ഒരുക്കിയ സുരക്ഷയെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് പാകിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരേ പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം ഉണ്ടായതിനു ശേഷം ക്രിക്കറ്റ് ടീമുകള്‍ പാകിസ്ഥാനില്‍ പര്യടനത്തിന് എത്താറില്ലായിരുന്നു. പകരം യു.എ.ഇയിലാണ് പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ നടക്കാറുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഒരു ടീം പര്യടനത്തിനായി പാകിസ്ഥാനിലെത്തിയിരിക്കുന്നത്.
പ്രസിഡന്റുമാര്‍ക്ക് നല്‍കുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്ബരയ്ക്കായി എത്തിയ ശ്രീലങ്കന്‍ ടീമിന് ഒരുക്കിയിരിക്കുന്നത്. ഇതിനെ കളിയാക്കിയാണ് ഗംഭീര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. കശ്മീരിനെ കുറിച്ച് ഇത്രയും ഒച്ചപ്പാടുണ്ടാക്കിയവര്‍ കറാച്ചിയെ മറന്നുപോയോ എന്നായിരുന്നു ഗംഭീറിന്റെ പരിഹാസം. ഒട്ടേറെ സുരക്ഷാ വാഹനങ്ങള്‍ക്ക് നടുവില്‍ ശ്രീലങ്കന്‍ ടീമിന്റെ ബസുകള്‍ പാകിസ്താനിലൂടെ പോകുന്നതിന്റെ വീഡിയോ ഇതിനൊപ്പം ഗംഭീര്‍ പങ്കുവെയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha