8 വയസുകാരന്റെ വിവാദ ഡൈവ്രിങ്ങില്‍ കുടുങ്ങി വീട്ടുകാര്‍

എട്ടുവയസ്സുകാരന്റെ ബൈക്കോടിക്കലില്‍ കുടുങ്ങിയിരിക്കുകയാണ് വീട്ടുകാര്‍. കേസ് കോടതിയിലേയ്ക്ക് വിട്ടതിനാല്‍ കുട്ടിയുടെ രക്ഷിതാവിന് ജയില്‍ ശിക്ഷ നല്‍കണോ എന്ന് കോടതി തീരുമാനിക്കും എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്.
ബൈക്കിലിരുന്നാല്‍ ബ്രേക്ക് അമര്‍ത്താന്‍ പോലും കാല്‍ എത്താത്ത കുട്ടി ബൈക്ക് ഓടിയ്ക്കുന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നേരെ പോലീസ് കേസെടുത്തത്.
സംഭവം വിവാദമായതിനു പിന്നാലെ കുട്ടി വണ്ടിയോടിച്ചതിനുള്ള 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ചതിന്റെ 5000 രൂപയും അടക്കം 30000 രൂപയാണ് പൊലീസ് മാതാപിതാക്കള്‍ക്ക് പിഴ വിധിച്ചത്. ഷാനു എന്നാണ് കുട്ടിയുടെ പേര്. മോട്ടോര്‍ വാഹന ഭേദഗതിയിലെ പുതിയ നിയമപ്രകാരം കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ വാഹന ഉടമകള്‍ക്കോ എതിരെയാണ് പോലീസ് കേസ് എടുക്കുക.
https://www.facebook.com/Malayalivartha