മലയാളിയായ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ;തലയിൽ ഭാരമുള്ള വസ്തുകൊണ്ട് അടിയേറ്റിട്ടുണ്ട്;ഓഫീസിലെത്താതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്;അന്വേഷണം ഊർജിതമാക്കി പോലീസ്

മലയാളി ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ്. സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലെ അമീര്‍ പേട്ടിലെ അന്നപൂര്‍ണ്ണ അപ്പാര്‍ട്ട്‌മെന്റിലുള്ള ഫ്‌ളാറ്റിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. ഏതോ ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച അദ്ദേഹം ഓഫീസില്‍ വന്നിരുന്നില്ല . സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്ബറില്‍ വിളിച്ചു.
പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ ചെന്നൈയിലെ ബാങ്ക് ജോലിക്കാരിയായ ഭാര്യ ഇന്ദിരയെ അവര്‍ വിവരം അറിയിച്ചു. അപ്പോഴായിരുന്നു ഭര്‍ത്താവ് ജോലിക്കെത്തിയില്ല എന്ന കാര്യം ഭാര്യയും അറിയുന്നത്. തുടർന്ന് ഭാര്യയും മറ്റ് ബന്ധുക്കളും വീട്ടിലെത്തിയപ്പോഴായിരുന്നു സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി പൂട്ട് പൊളിച്ചു അകത്തു കയറുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് സുരേശും കുടുംബവും. ചൊവ്വാഴ്ച ഇദ്ദേഹം ഓഫീസിലെത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha