Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു

06 DECEMBER 2019 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

തെലങ്കാനയില്‍ വെറ്ററിനറി ഡോക്​ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പ്രതികള്‍ പൊലീസ്​ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ ​അടിസ്ഥാനത്തിലാണ്​ കേസ്​. സംഭവത്തില്‍ തെലങ്കാന സര്‍ക്കാറിന്​ നോട്ടീസയക്കുകയും ചെയ്​തിട്ടുണ്ട്​.

തെലങ്കാന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാറിന്​ നോട്ടീസയച്ചിട്ടുണ്ട്​. പൊലീസ്​ വെടിവെപ്പിനെ ന്യായികരിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നതിനിടെയാണ്​ സര്‍ക്കാറിന്​ ഇക്കാര്യത്തില്‍ നോട്ടീസ്​ ലഭിച്ചിരിക്കുന്നത്​. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിച്ച്‌​ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ്​ വെടിവെപ്പുണ്ടാ​യതെന്നാണ്​ ​പോലീസ് പറയുന്നത്.
വ​നി​ത ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി​ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ നാലു പ്രതികള്‍ വെള്ളിയാഴ്​ച പുലര്‍ച്ചെയാണ്​ പൊലീസ്​ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്​​.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെയാണ് നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്ന് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈ​വ​​റും മു​ഖ്യ​പ്ര​തിയുമായ ആ​രി​ഫ്​ (24), ലോ​റി ക്ലീ​ന​ര്‍​മാരായ ജോ​ലു ശി​വ (20), ജോ​ലു ന​വീ​ന്‍ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു (20) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂര്‍ത്തിയാവും മുന്‍പ് അ​വ​രെ വെ​ടി​വ​യ്ക്കാ​ന്‍ പോ​കു​ക​യാ​ണെ​ങ്കി​ല്‍ കോ​ട​തി​ക​ളും നി​യ​മ​വും പോ​ലീ​സും എ​ന്തിനെന്നു ബി​ജെ​പി നേ​താ​വ് മേ​ന​ക ഗാ​ന്ധി ചോദിച്ചു. നി​ങ്ങ​ള്‍​ക്ക് നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെന്നും ​പ്ര​തി​ക​ളെ എ​ന്തു​വ​ന്നാ​ലും കോ​ട​തി തൂ​ക്കി​ക്കൊ​ല്ലു​മാ​യി​രു​ന്നുവെന്നും മേനക ഗാന്ധി പറഞ്ഞു.

ക​ഴി​ഞ്ഞ മാ​സം 27ന് രാത്രിയിലാണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ര്‍​ക്കാ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാ റു​കാ​രി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ന്‍, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (6 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (26 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (33 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (39 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (15 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

Malayali Vartha Recommends