അയോധ്യ കേസിലെ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും
അയോധ്യ കേസിലെ വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാകും പുന: പരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 10 പുന: പരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പിലെത്തിയത്.കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിര്‍മോഹി അഖാര ഇന്ന രാവിലെ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. വിധി വന്നതുമുതല്‍ നിരവധി ഹരജികളാണ് ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടത്.
നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ബെഞ്ച് അയോധ്യകേസില്‍ വിധി പറഞ്ഞത്. 2.7ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമി, സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസറ്റിന കൈമാറാനും ഈ ട്രസറ്റ രാമക്ഷേത്ര നിര്‍മാണത്തിന മേല്‍നോട്ടം വഹിക്കണമെന്നുമായിരുന്നു വിധി.ഇതിനെതിരെയാണ് പുനഃപരിശോധന ഹര്‍ജികള്‍ കോടതിയിലെത്തിയത്.
https://www.facebook.com/Malayalivartha